ന്യൂഡൽഹി : ഭരണഘടനാപരമായ കേസുകൾക്ക് (Constitutional Matters ) പകരം സുപ്രീംകോടതി (Supreme Court) സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ (Ordinary Cases) പരിഗണിക്കണമെന്ന അഭിഭാഷകന്‍റെ ആവശ്യത്തിന് മറുപടി നൽകി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (Chief Justice of India DY Chandrachud). ഭരണഘടനാപരമായ കേസുകളെ 'ഉപയോഗമില്ലാത്തത്' എന്ന് പരാമർശിച്ച് അഭിഭാഷകൻ മാത്യൂസ് ജെ നെടുമ്പാറ (Advocate Mathews J. Nedumpara) അയച്ച ഇമെയിലിനാണ് ചീഫ് ജസ്‌റ്റിസ് മറുപടി നൽകിയത്. ഭരണഘടനാവിഷയങ്ങൾ സുപ്രീം കോടതി കേൾക്കേണ്ടതില്ലെന്നും അത് ഉപയോഗശൂന്യമാണെന്നുമാണ് മാത്യൂസ് ഇമെയിലിൽ പരാമർശിച്ചത് (CJI Replay To Mathews Nedumpara Email).
ഇമെയിലിന് മറുപടി നൽകി ചീഫ് ജസ്‌റ്റിസ് :ഭരണഘടനാബെഞ്ചിന്‍റെ (Constitution bench matters) പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ചീഫ് ജസ്‌റ്റിസ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്താണെന്ന് അറിയാത്ത നിങ്ങൾ അജ്ഞനാണെന്ന് തോന്നുന്നുവെന്നാണ് ആദ്യം പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളിൽ ചിലത് ഭരണഘടനയുടെ വ്യാഖ്യാനം ഉൾക്കൊള്ളുന്നതും അത് ഇന്ത്യൻ നിയമത്തിന്‍റെ തന്നെ അടിത്തറയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു കേസിന്‍റെ ഭാഗമായി ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അഡ്വ. മാത്യൂസ് ജെ നെടുമ്പാറ ഹാജരായപ്പോഴായിരുന്നു ചീഫ് ജസ്‌റ്റിസ് ഇമെയിൽ വിഷയത്തില്‍ മറുപടി നല്‍കിയത്.