ന്യൂഡൽഹി:പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും ക്രിയാത്മക സംവാദങ്ങൾ നടത്താത്തതിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എൻ വി രമണ. സംവാദങ്ങളുടെ അഭാവം നിയമങ്ങളുടെ പല വശങ്ങളെയും അവ്യക്തമാക്കുന്നുവെന്നും ഇത് നിയമനിർമാണ വ്യവസ്ഥയുടെ ഭാരം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സ്വാതന്ത്ര്യസമരസേനാനികളിൽ അധികവും അഭിഭാഷകരായിരുന്നു. അതുപോലെ തന്നെ ആദ്യ ലോക്‌സഭയിലെയും രാജ്യസഭയിലെയും ഭൂരിഭാഗം അംഗങ്ങളും നിയമജ്ഞരും അഭിഭാഷകരുമായിരുന്നു. അതുകൊണ്ട് തന്നെ ഗുണകരമായ സംവാദങ്ങളും സഭകളിൽ നടത്തിയിരുന്നു.