ഗുവാഹത്തി: സുരക്ഷ പരിശോധനയ്ക്കിടെ വികലാംഗയായ തന്‍റെ അമ്മയെ വസ്‌ത്രമഴിക്കാൻ നിർബന്ധിപ്പിച്ചുവെന്ന ആരോപണവുമായി പ്രശസ്‌ത നരവംശ ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ഡോളി കിക്കോൺ. ഗുവാഹത്തിയിലെ ലോക്‌പ്രിയ ഗോപിനാഥ് ബോർഡോലോയ് ഇന്‍റർനാഷണൽ വിമാനത്താവളത്തിലെ പതിവ് പരിശോധനയ്‌ക്കിടെ നടന്ന സംഭവത്തിലാണ് സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ (CISF) ആരോപണമുയർന്നത്.
80കാരിയായ അമ്മയ്‌ക്ക് നീതി ആവശ്യപ്പെട്ട് ഡോളി കിക്കോൺ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തന്‍റെ അമ്മയ്‌ക്ക് ടൈറ്റാനിയം ഹിപ് ഇംപ്ലാന്‍റ് ചെയ്‌തതിന്‍റെ തെളിവ് കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥൻ വസ്‌ത്രമഴിക്കാൻ നിർബന്ധിപ്പിച്ചത്. വയോജനങ്ങളോട് അത്തരത്തിലാണോ പെരുമാറേണ്ടതെന്നും കിക്കോൺ ചോദിച്ചു.