ലഖ്‌നൗ: ഉത്തർ പ്രദേശിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ സിനിമ ഹാളുകൾ, മൾട്ടിഫ്ലക്‌സുകൾ, ജിം, സ്റ്റേഡിയം തുടങ്ങിയവക്കാണ് ഇന്ന് മുതൽ പ്രവർത്തന അനുമതി നൽകിയത്. കൊവിഡ് രോഗികളെ കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലും ചികിത്സ നൽകുന്നതിലും സംസ്ഥാന സർക്കാർ കൊവിഡ് സാഹചര്യത്തെ നിയന്ത്രണത്തിലാക്കിയെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
സിനിമ മേഖലയെ കൊവിഡ് സാരമായി ബാധിച്ചെന്നും ഈ മേഖലയിലുള്ളവർക്കും ദുരിതാശ്വാസ സഹായം നൽകേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാഥ് ചെയർമാനായ വിശകലനയോഗത്തിന് ശേഷമായിരുന്നു ഇളവുകൾ നൽകാൻ തീരുമാനിച്ചത്.