കേരളം

kerala

ETV Bharat / bharat

സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്‌ളീല വീഡിയോകൾ പ്രചരിപ്പിക്കുന്ന സംഘം പിടിയിൽ - rajastan

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തികളുമായി ബന്ധം സ്ഥാപിച്ച് അവരുടെ അശ്‌ളീല വീഡിയോകൾ പ്രചരിപ്പിക്കുന്ന സംഘത്തിലെ കണ്ണികളാണിവർ

CID cyber crime unit arrested Rajasthan based Criminal gang in Bengaluru  സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന സംഘം പിടിയിൽ  അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന സംഘം പിടിയിൽ  Rajasthan based Criminal gang in Bengaluru  CID cyber crime unit  സിഐഡി സൈബർ ക്രിമിനൽ യൂണിറ്റ്  സാമൂഹ്യമാധ്യമങ്ങൾ  social media  cyber crime  crime  banglore  ബംഗളൂരു  cyber criminals  cid  സിഐഡി  rajastan  രാജസ്ഥാൻ
CID cyber crime unit arrested Rajasthan based Criminal gang in Bengaluru

By

Published : Mar 18, 2021, 10:58 AM IST

ബെംഗളൂരു: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്‌ളീല വീഡിയോകൾ പ്രചരിപ്പിക്കുന്ന നാലംഗ സംഘം പിടിയിൽ. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെയാണ് സിഐഡി സൈബർ ക്രിമിനൽ യൂണിറ്റ് അറസ്റ്റ് ചെയ്‌തത്. രാജസ്ഥാനിലെ ഭരത്‌പൂർ സ്വദേശികളായ സാഹുൻ, ഷാരൂഖ് ഖാൻ, നസീർ, ഷാഹിദ് അൻവർ എന്നിവരാണ് അറസ്‌റ്റിലായത്.

പെൺകുട്ടികളുടെ പേരിൽ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ അക്കൗണ്ടുകൾ ആരംഭിച്ച് സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി സൗഹൃദത്തിലേർപ്പെടുകയും അവരിൽ നിന്നും അശ്‌ളീല വീഡിയോകളും ഫോട്ടോകളും കൈക്കലാക്കിയ ശേഷം അവ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പടുത്തുകയാണ് പതിവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇത്തരത്തിലുള്ള കേസുകൾ വർധിച്ചുവരുന്നതായും ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതായും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details