കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിഐഎസ്‌സിഇ പരീക്ഷകൾ മാറ്റിവച്ചു - കൊവിഡ് വ്യാപനം

ജൂൺ ആദ്യ വാരം മുതൽ സ്ഥിതിഗതികൾ വിലയിരുത്തിയാണ് അന്തിമ തീരുമാനമെടുത്തതെന്ന് സിഐഎസ്‌സിഇ ചീഫ് എക്‌സിക്യൂട്ടീവും സെക്രട്ടറിയുമായ ജെറി അരത്തൂൺ പറഞ്ഞു.

CICSE defers class 10 12 exams view of surge COVID cases  സിഐസിഇ പരീക്ഷകൾ വാർത്ത  കൊവിഡ് വ്യാപനം  ജെറി അരത്തൂൺ
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിഐസിഇ പരീക്ഷകൾ മാറ്റി വച്ചു

By

Published : Apr 16, 2021, 8:13 PM IST

Updated : Apr 16, 2021, 10:32 PM IST

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിഐഎസ്‌സിഇ പരീക്ഷകൾ മാറ്റി വച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. മെയ് നാല് മുതൽ നടക്കാനിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിഐഎസ്‌സിഇ ചീഫ് എക്‌സിക്യൂട്ടീവും സെക്രട്ടറിയുമായ ജെറി അരത്തൂൺ പറഞ്ഞു. ജൂൺ ആദ്യ വാരം മുതൽ സ്ഥിതിഗതികൾ വിലയിരുത്തിയാണ് അന്തിമ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.

നേരത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കുകയും +2 ബോർഡ് പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

Last Updated : Apr 16, 2021, 10:32 PM IST

ABOUT THE AUTHOR

...view details