ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പില്‍ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇന്ത്യയില്‍ നിന്നൊളിച്ചോടിയ വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ ഡൊമിനിക്കയിലെ ജയില്‍ നിന്നുള്ള മോചനത്തിന് വൻ പദ്ധതികള്‍ രൂപപ്പെടുന്നതായി റിപ്പോർട്ട്. മെഹുല്‍ ചോക്സിയുടെ ജ്യേഷ്ഠൻ ചേതൻ ചിനു ഭായ് ചോക്സി ഡൊമിനിക്കയിലെ പ്രതിപക്ഷ നേതാവ് ലെനോക്സ് ലിന്റനെ സന്ദർശിക്കുകയും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പകരമായി പ്രതിപക്ഷ നേതാവ് ചോക്സിയുടെ കാര്യം പാർലമെന്റില്‍ ഉന്നയികക്കുമെന്നുമാണ് റിപ്പോർട്ട്.
മെയ് 29 ന് ചേതൻ ഒരു സ്വകാര്യ വിമാനത്തിൽ ഡൊമിനിക്കയിൽ വന്നിറങ്ങിയതായും അടുത്ത ദിവസം മാരിഗോട്ടിൽ വച്ച് ലിന്റെനെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ലിന്റന്റെ വീട്ടിൽ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂർ നീണ്ടുനിന്നതായും പ്രാദേശിക വാർത്ത ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തു.