ലഖ്‌നൗ:ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജയിലിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പിൽ മൂന്ന് തടവുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ജയിൽ സൂപ്രണ്ട് എസ് പി ത്രിപാഠി, ജയിലർ മഹേന്ദ്ര പാൽ എന്നിവരടക്കം അഞ്ച് പൊലീസുകാർക്ക് സസ്പൻഷൻ. ഗുണ്ടാത്തലവന്‍ മുകീം കല, അൻഷുൽ ദീക്ഷിത്, ബഹുജൻ സമാജ് പാർട്ടി എംഎൽഎ മുക്താർ അൻസാരിയുടെ സംഘാംഗം മിറാജുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
Read More:ഉത്തര്‍പ്രദേശ് ജയിലില്‍ വെടിവയ്പ്പ് : 3 തടവുകാര്‍ കൊല്ലപ്പെട്ടു
മുകീം കല, മിറാജുദ്ദീൻ എന്നിവർക്ക് നേരെ അൻഷുൽ ദീക്ഷിത് വെടിയുതിർക്കുകയും തുടർന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ദീക്ഷിത് കൊല്ലപ്പെടുകയുമായിരുന്നു. തോക്ക് എങ്ങനെയാണ് ദീക്ഷിതിന്‍റെ കൈവശം എത്തിയതെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഐജി സത്യനാരായൺ പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണൽ കമ്മിഷണർ ഡി കെ സിങ്, ഐ ജി സത്യനാരായണ്‍, ഡിഐജി സഞ്ജീവ് ത്രിപാഠി എന്നിവരുടെ സംഘത്തെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തികയും പ്രാഥമിക അന്വേഷണത്തിനുശേഷം അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.