മല്‍ക്കാന്‍ഗിരി:ആന്ധ്രപ്രദേശ് - ഒഡിഷ അതിർത്തിയില്‍, പരമ്പരാഗത ആയുധങ്ങള്‍ കൊണ്ട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആദിവാസികള്‍. ഒഡിഷയിലെ മല്‍ക്കാന്‍ഗിരി ചിത്രകൊണ്ട പൊലീസ് സ്റ്റേഷനാണ് അമ്പും വില്ലും കുന്തവും വടിയും മറ്റ് ആയുധങ്ങളുമായെത്തി ആക്രമിച്ചത്. നിര്‍ത്തിയിട്ട പൊലീസ് ജീപ്പും കെട്ടിടത്തിന്‍റെ ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു.
ഗുരുപ്രിയ പാലം പണി പൂര്‍ത്തിയാക്കിയെങ്കിലും സർക്കാർ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നൽ നൽകുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ഈ വിഷയത്തില്‍ ഏഴ് പഞ്ചായത്തുകളിലെ ആദിവാസികൾ ചിത്രകൊണ്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ആദിവാസി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരും സ്‌ത്രീകളും ഇരച്ചുകയറി ആക്രമണം നടത്തിയത്.