രാമക്ഷേത്ര നിർമാണത്തിന് 1.11 ലക്ഷം രൂപ സംഭാവന നൽകി ചിരാഗ് പാസ്വാൻ - ലോക് ജനശക്തി
സമൂഹത്തിലെ താഴെക്കിടയിലുള്ളവരോട് ക്ഷേത്രനിർമാണത്തിന് സഹായിക്കാനും ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു
രാമക്ഷേത്ര നിർമാണത്തിന് 1.11 ലക്ഷം രൂപ സംഭാവന നൽകി ചിരാഗ് പാസ്വാൻ
പട്‌ന: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി 1.11 ലക്ഷം രൂപ സംഭാവന ചെയ്‌ത് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ. പുരാണത്തിലെ ശബരിയുടെ പിൻമുറക്കാരനെന്ന് സ്വയം വിശേഷിപ്പിച്ച പാസ്വാൻ ട്വിറ്ററിലൂടെയാണ് സംഭാവന നൽകിയ വിവരം അറിയിച്ചത്. സമൂഹത്തിലെ താഴെക്കിടയിലുള്ളവരോട് ക്ഷേത്രനിർമാണത്തിന് സഹായിക്കാനും ആവശ്യപ്പെട്ടു. രാമനും ശബരിയും തമ്മിലുള്ള ബന്ധത്തിലെന്ന പോലെ സാമൂഹിക ഐക്യത്തിനായി ദലിതർക്ക് പരിഗണന ആവശ്യമാണെന്നും പാസ്വാൻ പറഞ്ഞു.