ന്യൂഡൽഹി : ചൈനീസ് പൗരന്മാർക്ക് അനധികൃതമായി വിസ നൽകാൻ ഇടപെട്ടെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്‍റെ അറസ്റ്റ് തടഞ്ഞ് ഡൽഹി കോടതി. പ്രത്യേക സിബിഐ കോടതിയാണ് മെയ് 30 വരെ അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകിയത്. കാർത്തി ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സ്‌പെഷ്യൽ ജഡ്‌ജി എം.കെ നാഗ്‌പാൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് നോട്ടിസ് അയച്ചു.
2011ൽ എംപിയുടെ പിതാവ് പി.ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിൽ കാർത്തി ചിദംബരത്തിനെതിരെ ഇഡി അടുത്തിടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കാർത്തി ചിദംബരത്തെ കൂടാതെ ഭാസ്‌കര രാമൻ, വികാസ് മഖാരിയ എന്നിവരുൾപ്പടെ മറ്റ് നാല് പേരും കേസിൽ പ്രതികളാണ്.