ന്യൂഡല്‍ഹി: ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി ഇന്ത്യ 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. 2017 ഏപ്രില്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലങ്ങളിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്.
വെട്ടിപ്പ് കണ്ടെത്തിയതോടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) ഷവോമി ഇന്ത്യയ്ക്ക് മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.
ഷാവോമിയുടെ ഓഫീസുകളില്‍ ഡിആര്‍ഐ നടത്തിയ പരിശോധനിയിലാണ് വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടത്തിയത്. ക്വാല്‍കോം യുഎസ്എയ്ക്കും ബെയ്ജിങ് ഷാവോമി മൊബൈല്‍ സോഫ്റ്റ് വെയര്‍ കമ്പനി ലിമിറ്റഡിനും ലൈസന്‍സ് ഫീയും റോയല്‍റ്റിയും നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകളും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്.