കേരളം

kerala

ETV Bharat / bharat

17കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് അരുണാചല്‍ എംപി - തപിർ ഗാവോ ട്വീറ്റ്

അരുണാചലിന്‍റെ കിഴക്കൻ ജില്ലയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായ തപിർ ഗാവോ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

Chinese PLA abducts young boy  Chinese abduct at Lungta Jor area  Tapir Gao on Chinese abduction  ഇന്ത്യാക്കാരനെ ചൈനീസ് ആര്‍മി തട്ടിക്കൊണ്ടുപോയി  തപിർ ഗാവോ ട്വീറ്റ്  ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി
17 വയസുകാരനായ ഇന്ത്യാക്കാരനെ ചൈനീസ് ആര്‍മി തട്ടിക്കൊണ്ടുപോയി

By

Published : Jan 20, 2022, 8:38 AM IST

ഗുവാഹത്തി : അരുണാചലില്‍ നിന്നും 17 വയസുകാരനെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) തട്ടിക്കൊണ്ടുപോയെന്ന് സംസ്ഥാനത്തുനിന്നുള്ള പാർലമെന്‍റ് അംഗം തപിർ ഗാവോ. അരുണാചലിന്‍റെ കിഴക്കൻ ജില്ലയിൽ നിന്നുള്ള എംപി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഷ് മിറാം തരോൺ എന്ന 17 വയസുകാരനെയാണ് ചൈനീസ് ആര്‍മി കടത്തിക്കൊണ്ടുപോയത്. ജനുവരി 18 നാണ് സിഡോ ഗ്രാമവാസിയായ തരോണിനെ പിടിച്ചുകൊണ്ടുപോയതെന്നും തപിര്‍ ഗാവോ പറയുന്നു.

ഇന്ത്യന്‍ ടെറിട്ടറിയായ അപ്പര്‍ സിയാങ് ജില്ലയിലെ ലുങ്ത ജോര്‍ മേഖലയില്‍ നിന്നുമാണ് പി‌എൽ‌എ കുട്ടിയെ കടത്തിയത്. പി‌എൽ‌എയില്‍ നിന്നും രക്ഷപ്പെട്ട 17കാരന്‍റെ സുഹൃത്തുക്കളാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതെന്നും എംപി പറയുന്നു.

കുട്ടിയെ വിട്ടുകിട്ടാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും നടപടികള്‍ സ്വീകരിക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു. 2018ല്‍ ചൈന നാല് കിലോമീറ്ററോളം റോഡ് നിര്‍മിച്ച പ്രദേശമാണിത്.

ABOUT THE AUTHOR

...view details