ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തിൽ(Chinese intrusion in Arunachal Pradesh) പ്രധാനമന്ത്രി നരേന്ദ്ര മോദി(Prime Minister Narendra Modi) മൗനം വെടിയണമെന്ന് കോൺഗ്രസ്(Congress on Chinese intrusion). വിഷയത്തിൽ ബിജെപി സർക്കാർ വഞ്ചനയും ബോധപൂർവമായ വളച്ചൊടിക്കലും നടത്തുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും(India's integrity and sovereignty) ബാധിച്ച ഗുരുതര പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ട സാഹചര്യം വരുമ്പോൾ ബിജെപി രാജ്യത്തിന് മുഴുവൻ ദേശീയ സുരക്ഷയെ(national security) സംബന്ധിച്ച് ക്ലാസുകൾ നൽകുകയാണെന്നും പ്രതിപക്ഷം പരിഹസിച്ചു.
അരുണാചൽ പ്രദേശിൽ ആറ് മുതൽ ഏഴ് കിലോമീറ്റർ വരെ ഇന്ത്യൻ അതിർത്തി പ്രദേശത്ത് 60ലധികം കെട്ടിടങ്ങളുൾപ്പടെ ചൈന മറ്റൊരു ഗ്രാമം നിർമിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി(Congress spokesperson Abhishek Singhvi) ആരോപിച്ചു.