കേരളം

kerala

ETV Bharat / bharat

ഡ്രാഗൺ ഫ്രൂട്ട് ഇനി മുതൽ 'കമലം'; പേര് മാറ്റി ഗുജറാത്ത് സർക്കാർ - കമലം

ഡ്രാഗൺ എന്ന പേര് യോജിക്കുന്നില്ലെന്നും പഴത്തിന്‍റെ രൂപത്തിന് താമരയുമായി സാദൃശ്യമുള്ളതിനാൽ 'കമലം' എന്ന് മാറ്റിയതായും മുഖ്യമന്ത്രി വിജയ് രൂപാണി.

Gujarat government  Kamalam  dragon fruit  dragon fruit renamed in Gujarat  ഡ്രാഗൺ ഫ്രൂട്ട്  കമലം  ഗുജറാത്ത് സർക്കാർ
ഡ്രാഗൺ ഫ്രൂട്ട് ഇനിമുതൽ 'കമലം'; പേര് മാറ്റി ഗുജറാത്ത് സർക്കാർ

By

Published : Jan 20, 2021, 1:28 PM IST

ഗാന്ധിനഗർ:ചൈനീസ് ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ. ഡ്രാഗൺ എന്ന പേര് യോജിക്കുന്നില്ലെന്നും പഴത്തിന്‍റെ രൂപത്തിന് താമരയുമായി സാദൃശ്യമുള്ളതിനാൽ 'കമലം' എന്ന് മാറ്റിയതായും മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. പേര് മാറ്റാനുള്ള പേറ്റന്‍റിനായി സർക്കാർ അപേക്ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി മുതൽ പഴത്തെ കമലം എന്ന് വിളിക്കാനാണ് സർക്കാർ തീരുമാനം. തീരുമാനത്തിൽ രാഷ്‌ട്രീയപരമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിമാസ റേഡിയോ പ്രോഗ്രാമായ 'മാൻ കി ബാത്തിൽ' പ്രധാനമന്ത്രി ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ച് പരാമർശിച്ചിരുന്നു.

ABOUT THE AUTHOR

...view details