ന്യൂഡൽഹി: ചൈനീസ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉത്തരാഖണ്ഡിലെ ബരഹോട്ടി പ്രദേശത്ത് സൈനികരെ വിന്യസിച്ച് ചൈന. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സേനാവിഭാഗത്തെ ഇവിടെ വിന്യസിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
പിഎൽഎയുടെ 35ഓളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നതെന്നും കുറച്ച് കാലങ്ങൾക്ക് ശേഷം ഈ പ്രദേശത്ത് വീണ്ടും ചൈനീസ് സൈനിക നടപടികൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ചൈനീസ് സൈനികരെ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.
Also Read:പെർഫ്യും കിട്ടിയതിൽ സന്തോഷം; വൈറലായി ജെആർഡി ടാറ്റയ്ക്ക് ഇന്ദിര ഗാന്ധി എഴുതിയ കത്ത്