കേരളം

kerala

ETV Bharat / bharat

ചൈന അതിർത്തിയിലെ സമാധാനം തകർത്തുവെന്ന് ഇന്ത്യ - കിഴക്കൻ ലഡാക്ക്

ചൈന അതിർത്തി പ്രദേശങ്ങളിൽ സൈന്യത്തെയും ആയുധങ്ങളും വിന്യസിക്കുന്നത് തുടരുകയാണെന്നും അതിന് മറുപടിയായി തിരിച്ചും ഇന്ത്യ സൈന്യത്തെ വിന്യസിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.

china incursion in India  china incursion in uttarakhand  china in Eastern Ladakh  Line of Actual Control  Galwan clash  india china ties  ചൈന  ഇന്ത്യ-ചൈന തർക്കം  അതിർത്തി മേഖല  അരിന്ദം ബാഗ്‌ചി  കിഴക്കൻ ലഡാക്ക്  ഗാൽവാൻ ഏറ്റുമുട്ടൽ
ചൈനയുടെ പെരുമാറ്റം അതിർത്തി മേഖലയിലെ സമാധാനം തകർത്തുവെന്ന് ഇന്ത്യ

By

Published : Oct 1, 2021, 1:26 PM IST

ന്യൂഡൽഹി: ചൈനയുടെ പ്രകോപനപരമായ പെരുമാറ്റം, സൈന്യത്തെ വിന്യസിക്കൽ, നിലവിലെ സ്ഥിതി മാറ്റാനുള്ള ശ്രമങ്ങൾ എന്നിവ കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്ത് സ്ഥിതി അസ്വസ്ഥമാകാൻ കാരണമായെന്ന് ഇന്ത്യ.

ചൈന അതിർത്തി പ്രദേശങ്ങളിൽ സൈന്യത്തെയും ആയുധങ്ങളും വിന്യസിക്കുന്നത് തുടരുകയാണെന്നും അതിന് മറുപടിയായി തിരിച്ചും ഇന്ത്യ സൈന്യത്തെ വിന്യസിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ്ങിന്‍റെ അവകാശവാദങ്ങൾക്ക് മറുപടിയായാണ് ബാഗ്‌ചിയുടെ പരാമർശം.

സെപ്റ്റംബർ 29ന് നടന്ന മാധ്യമ അവലോകനത്തിനിടെയായിരുന്നു ഹുവയുടെ പരാമർശം.

ഇന്ത്യയും ചൈനയും ഏതാണ്ട് ഒരു വർഷമായി സൈനിക ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരുന്നുവെങ്കിലും സൈനിക, രാഷ്‌ട്രീയ തലങ്ങളിൽ നടന്ന ചർച്ചകൾക്ക് ശേഷം കഴിഞ്ഞ മാസം പാങ്കോങ് തടാകത്തിൽ നിന്ന് സൈന്യത്തെ പിൻവലിച്ചിരുന്നു. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഗാൽവാൻ ഏറ്റുമുട്ടലിന് ഒരു വർഷത്തിന് ശേഷവും കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുകയാണ്.

Also Read: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

ABOUT THE AUTHOR

...view details