ന്യൂഡൽഹി :താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന. രാജ്യത്തിന്‍റെ വിധി നിശ്ചയിക്കാനുള്ള അഫ്‌ഗാൻ ജനതയുടെ തീരുമാനത്തെ ചൈന ബഹുമാനിക്കുന്നുവെന്നും സൗഹൃദ ബന്ധത്തിന് ചൈന തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ്.
കാബൂളിലെ ചൈനീസ് എംബസി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എംബസിയിൽ നിന്ന് ചൈനീസ് പൗരന്മാർ തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവിടെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
READ MORE:താലിബാൻ അഫ്‌ഗാന്‍റെ നിയന്ത്രണം കയ്യാളുമ്പോൾ പ്രതികരണവുമായി ലോകനേതാക്കൾ