ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ചില്ല, ഖാസിപൂർ അതിർത്തികൾ അടഞ്ഞു കിടക്കുമെന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. നോയിഡ, ഖാസിയാബാദ് പ്രദേശങ്ങളിൽ നിന്ന് വരുന്നവർ ഇതര റോഡുകൾ യാത്രക്കായി സ്വീകരിക്കണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് ട്വിറ്ററിൽ കുറിച്ചു. ടിക്രി, ഝാൻസ അതിർത്തികൾ പൂർണമായും അടച്ചു. അതേ സമയം ഝട്ടിക്കാര അതിർത്തിയിലൂടെ ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രവേശനം അനുവദിക്കുന്നുണ്ട്.
കർഷക പ്രതിഷേധം; ചില്ല, ഖാസിപൂർ അതിർത്തികൾ അടച്ചു - farmers protest
കാർഷിക നിയമത്തിൽ കർഷകരും കേന്ദ്രവുമായുള്ള ഏഴാം ഘട്ട ചർച്ച ഇന്ന് നടക്കുന്നുണ്ട്.
കർഷക പ്രതിഷേധം; ചില്ല, ഖാസിപൂർ അതിർത്തികൾ അടച്ചു
ഹരിയാനയിലേക്കുള്ള ഝരോഡ, ദൗരാല, കപഷേര, ബദുസാരായി, രാജോക്രി എൻഎച്ച് 8, ബിജ്‌വാസൻ, പാലം വിഹാർ, ദുണ്ടഹേര തുടങ്ങിയ അതിർത്തികൾ തുറന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമത്തിനെതിരെ നവംബർ 26നാണ് കർഷകർ ഡൽഹിയിൽ സമരം ആരംഭിച്ചത്.
കൂടുതൽ വായിക്കാൻ: കാർഷിക നിയമ ഭേദഗതി; കർഷകരും കേന്ദ്രവുമായുള്ള ഏഴാം ഘട്ട ചർച്ച ഇന്ന്