ബലംഗീർ (ഒഡിഷ) : ബലംഗീർ ജില്ലയിലെ പണ്ടാരപിറ്റ ഗ്രാമത്തിൽ അഞ്ച് കുട്ടികൾ ചേർന്ന് നായ്ക്കുട്ടിയെ കൊന്ന് രക്തം കുടിച്ചു. സുലിയ ജാത്ര ആചാരങ്ങളില്‍പ്പെട്ട മൃഗബലി അനുകരിച്ചാണ് കുട്ടികൾ നായ്ക്കുട്ടിയെ കൊന്ന് രക്തം കുടിച്ചത്.
ആചാരത്തിലെന്നപോലെ കുട്ടികൾ നായ്ക്കുട്ടിയുമൊത്ത് ഘോഷയാത്ര നടത്തുന്നതും ചടങ്ങുകൾ അനുകരിക്കുന്നതും ഗ്രാമവാസികളില്‍ ചിലര്‍ കണ്ടിരുന്നു. പിന്നീടാണ് നായ്ക്കുട്ടിയെ കൊന്നതും രക്തം കുടിച്ചതും. ഇതോടെ കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് റാബിസ് വാക്‌സിൻ നൽകി. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.