ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡിലെ മദ്രസയില്‍ കുട്ടികളെ ചങ്ങലക്കിട്ടതായി പരാതി. ലഡായിയിലെ സസ്‌ലിഗേറ്റ് പൊലീസ് സ്റ്റേഷന് കീഴിലുള്ള തഅ്ലിമുല്‍ ഖുര്‍ആൻ മദ്രസയിലാണ് സംഭവം. കുട്ടികളെ ചങ്ങലക്കിടുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു.
റിസ്‌വാന്‍, വസിം എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭാവനയുടെ പേരില്‍ കുട്ടികളെ കൊണ്ട് ഭിക്ഷ എടുപ്പിക്കുകയാണെന്നും കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. മൗലാന ഫഹിമുദീന്‍ എന്നയാളാണ് മദ്രസ നടത്തുന്നത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പ്രദേശവാസികളായ റിസ്‌വാനും വസിമും മദ്രസയിലെത്തിയെങ്കിലും ഫഹിമുദീന്‍ ഇവരെ ആക്രമിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. മദ്രസ അനധികൃതമായി നിര്‍മിച്ചതാണെന്നും ഇവര്‍ ആരോപിക്കുന്നു.