ബർണാല :കര്‍ഷക പക്ഷത്തുനിന്ന്, കോര്‍പറേറ്റ് വിരുദ്ധ നിലപാടെടുത്തതിലൂടെ അനേകം മനുഷ്യര്‍ ശ്രദ്ധേയരായിട്ടുണ്ട്. എന്നാല്‍, സമാന നിലപാട് സ്വീകരിച്ചതിലൂടെ വാര്‍ത്താതാരമായിരിക്കുകയാണ് പഞ്ചാബിലെ ഒരു കുരുന്ന്. ബർണാല ജില്ലയിലെ അദാനിയുടെ കമ്പനികൾക്ക് ഗോതമ്പ് വിൽക്കുന്നത് നിർത്തണമെന്നാണ് നാല് വയസുകാരന്‍ കപ്‌തന്‍ സിങ്ങിന്‍റെ ആഹ്വാനം.
മഹിൽ കലൻ ഗ്രാമവാസിയായ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കർഷക പ്രക്ഷോഭത്തെക്കുറിച്ചും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും കപ്‌തന്‍ വിശദമായി സംസാരിയ്‌ക്കുന്നുണ്ട്. അദാനിയുടെ ഭക്ഷ്യസംഭരണ ശാലയ്‌ക്ക് (Silo) കർഷകര്‍ ഗോതമ്പ് നേരിട്ട് വില്‍ക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് നാലുവയസുകാരന്‍റെ പ്രസംഗം വൈറലായത്.