കേരളം

kerala

ETV Bharat / bharat

'അമ്മയുടെ പേര് ഒപ്പം ചേര്‍ക്കാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്'; ഡല്‍ഹി ഹൈക്കോടതി - ഡല്‍ഹി ഹൈക്കോടതി

പെൺകുട്ടിയുടെ പേരിനൊപ്പം തന്‍റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.

Delhi High Court  Delhi HC on surname  documents  documents  Delhi High Court Friday observed  Justice Rekha Palli  Child has right to use mother's surname  ഹര്‍ജിക്കാരനായ പിതാവിനോട് ഡല്‍ഹി ഹൈക്കോടതി  ഡല്‍ഹി ഹൈക്കോടതി  ജസ്റ്റിസ് രേഖ പള്ളി
'അമ്മയുടെ പേര് ഒപ്പം ചേര്‍ക്കാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്'; ഹര്‍ജിക്കാരനായ പിതാവിനോട് ഡല്‍ഹി ഹൈക്കോടതി

By

Published : Aug 6, 2021, 10:12 PM IST

ന്യൂഡൽഹി: പേരിനൊപ്പം അമ്മയുടെ പേരു കൂടെ ചേർക്കാൻ എല്ലാ കുട്ടികൾക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. പിതാവിന്‍റെ പേരു മാത്രമേ കുട്ടിയുടെ പേരിനൊപ്പം ചേർക്കാൻ പാടുള്ളുവെന്ന് നിർബന്ധിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

പെൺകുട്ടിയുടെ പേരിനൊപ്പം തന്‍റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് നൽകിയ ഹർജിയില്‍ ജസ്റ്റിസ് രേഖ പള്ളിയാണ് ഈ പരാമർശം നടത്തിയത്. അമ്മയുടെ പേരിന് പകരം തന്‍റെ പേരു മാത്രമേ കുട്ടിയുടെ പേരിനൊപ്പം ചേർക്കാന്‍ പാടുള്ളുവെന്ന് അച്ഛന് നിർബന്ധിക്കാനാകില്ല. അമ്മയുടെ പേര് ചേര്‍ത്തതില്‍ കുട്ടിയ്ക്ക് യോജിപ്പുണ്ടെങ്കില്‍ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു.

പേര് മാറിയതിനാൽ ഇൻഷുറൻസ് തുക ലഭിക്കാൻ പ്രതിസന്ധി നേരിടുന്നത് ചൂണ്ടിക്കാണിച്ചാണ് പിതാവ് കോടതിയെ സമീപിച്ചത്. ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ കാരണം അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയത്. കുട്ടി പ്രായപൂർത്തിയാകാത്ത സാഹചര്യത്തില്‍ സ്വയം പേരു മാറ്റാൻ കഴിയില്ലെന്നും കുട്ടിയുടെ പിതാവിന്‍റെ അഭിഭാഷകൻ വാദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ സ്‌കൂളിനെ സമീപിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.

ALSO READ:കർണാടകയിൽ നിന്ന് ഐഎസ്‌ പ്രവർത്തകൻ പിടിയിൽ

ABOUT THE AUTHOR

...view details