കേരളം

kerala

ETV Bharat / bharat

മമതയുടെ വാദങ്ങൾ തള്ളി ആതിഫ് റഷീദ്; 'ആരോപണങ്ങൾ അടിസ്ഥാനരഹിതം' - പശ്ചിമ ബംഗാൾ മുഖ്യമന്ത്രി

ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് കമ്മീഷന്‍ പ്രവർത്തിക്കുകയാണെന്ന മമതയുടെ പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

NHRC member  Mamata's allegations on leak of post-poll violence report  Mamata's allegations on post-poll violence report  Mamata's allegations  leak of post-poll violence report  post-poll violence report  post-poll violence report news  മമതയുടെ വാദങ്ങൾ തള്ളി അതിഫ് റഷീദ്; 'ആരോപണങ്ങൾ അടിസ്ഥാനരഹിതം'  ദേശീയ മനുഷ്യാവകാശ കമ്മീഷൻ  എൻ‌എച്ച്‌ആർ‌സി  ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാന്‍  അതിഫ് റഷീദ്  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി  മമത ബാനർജി
മമതയുടെ വാദങ്ങൾ തള്ളി അതിഫ് റഷീദ്; 'ആരോപണങ്ങൾ അടിസ്ഥാനരഹിതം'

By

Published : Jul 16, 2021, 10:41 AM IST

ന്യൂഡൽഹി:മമതയുടെ വാദങ്ങൾ തള്ളി കമ്മീഷന്‍റെ വസ്തുതാന്വേഷണ സമിതിയുടെയും ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനുമായ ആതിഫ് റഷീദ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ‌എച്ച്‌ആർ‌സി) കോടതിയോട് അനാദരവ് കാട്ടുന്നുവെന്നും ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന മമതയുടെ വിവാദ പരാമർശത്തെത്തുടർന്നാണ് ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാന്‍ രംഗത്തെത്തിയത്. സംസ്ഥാനത്ത് വോട്ടെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുടെ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു എന്നതാണ് തൃണമൂൽ കമ്മീഷനെതിരെ പ്രധാനമായും ആരോപിക്കുന്നത്.

എന്നാൽ ഏത് റിപ്പോർട്ടാണ് മാധ്യമങ്ങൾ കാണിക്കുന്നതെന്ന് തനിക്കറിയില്ലെന്നും ആ റിപ്പോർട്ടിന് എൻ‌എച്ച്‌ആർ‌സിയുടെ വസ്തുതാന്വേഷണ റിപ്പോർട്ടുമായി എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണമെന്നും അതിഫ് റഷീദ് പറഞ്ഞു. ഇക്കാര്യം പുറത്തു കൊണ്ടുവരാൻ എൻ‌എച്ച്‌ആർ‌സിയുടെ വസ്തുതാന്വേഷണ സമിതി ചെയർമാന് കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മീഷന്‍റെ രാഷ്ട്രീയ ഗൂഡാലോചനയിലാണ് റിപ്പോർട്ട് ചോർന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് റഷീദിന്‍റെ മറുപടി.

ഇപ്പോൾ നിഷ്പക്ഷ സംഘടനകളെപ്പോലും ബിജെപി അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് വഴി സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയാണ്. മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തുന്നതിനുപകരം അത് കോടതിക്ക് കൈമാറേണ്ടതായിരുന്നു എന്ന് മമത അഭിപ്രായപ്പെട്ടിരുന്നു.

Also read:മുംബൈയില്‍ കനത്ത മഴ; പല ഭാഗങ്ങളും വെള്ളത്തിനടില്‍

ABOUT THE AUTHOR

...view details