ന്യൂഡൽഹി : പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ സുപ്രധാനമായ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിനായി ഈ മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എയിംസ് അനുവദിക്കുന്നതിലും പിന്തുണ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ അനുകൂല പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.കേരള വികസനത്തിന് എന്ത് സഹായം നൽകാനും തയ്യാറാണെന്ന് പ്രധാനന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.