കേരളം

kerala

ETV Bharat / bharat

"പ്രധാനമന്ത്രി എല്ലാ ദിവസവും ജന്മദിനം ആഘോഷിച്ചെങ്കിൽ..!" പി. ചിദംബരം

കർണാടക, ബിഹാർ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി 2,50,10,390 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്നാണ് റിപ്പോർട്ട്.

Chidambaram tweets on India's vaccination  Chidambaram tweets on Modi  Chidambaram criticises BJP  Chidambaram against BJP  BJP Mega vaccination  PM Modi birthday  ബിജെപിക്കെതിരെ പി ചിദംബരം  പി ചിദംബരം വാർത്ത  പ്രധാനമന്ത്രി എല്ലാ ദിവസവും ജന്മദിനം ആഘോഷിച്ചെങ്കിൽ  ബിജെപി ഭരണ സംസ്ഥാനങ്ങൾ
പ്രധാനമന്ത്രി എല്ലാ ദിവസവും ജന്മദിനം ആഘോഷിച്ചെങ്കിൽ; വിമർശനവുമായി കോൺഗ്രസ്

By

Published : Sep 18, 2021, 1:29 PM IST

ന്യൂഡല്‍ഹി:പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ വാക്‌സിനേഷൻ ഡ്രൈവിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി പി ചിദംബരം. പ്രധാനമന്ത്രി എല്ലാ ദിവസവും ജന്മദിനം ആഘോഷിച്ചിരുന്നുവെങ്കിൽ എന്നായിരുന്നു പി.ചിദംബരത്തിന്‍റെ വിമർശനം. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഇത്ര വേഗത്തിൽ വാക്‌സിനേഷൻ സാധാരണ ദിവസങ്ങളിൽ നടക്കാത്തത് കൊണ്ടാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ട്വിറ്ററിലൂടെയാണ് പി.ചിദംബരം വിമർശനവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തിയ വാക്‌സിനേഷൻ ഡ്രൈവിൽ 2.5 കോടി പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലായി റെക്കോഡ് വാക്‌സിനേഷൻ നടന്നുവെന്ന് റിപ്പോർട്ട്.

കർണാടക, ബിഹാർ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി 2,50,10,390 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്നാണ് പുറത്തു വന്ന റിപ്പോർട്ട്.

READ MORE:ലോക റെക്കോഡ്; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടി പേർക്ക് വാക്‌സിനേഷൻ

ABOUT THE AUTHOR

...view details