ന്യൂഡൽഹി:കർഷകരെ വിഘടനവാദികളെന്ന് പരാമർശിച്ചതിൽ കേന്ദ്രത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. കർഷകരെ ഖാലിസ്ഥാനികൾ, പാക്കിസ്ഥാൻ്റെയും ചൈനയുടെയും ഏജൻ്റുമാർ, മാവോയിസ്റ്റുകൾ, തുക്ഡെ തുക്ഡെ സംഘം എന്നെല്ലാമാണ് കേന്ദ്ര മന്ത്രിമാർ വിശേഷിപ്പിച്ചതെന്നും കോൺഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു.
കർഷകരെ വിഘടനവാദികളെന്ന് പരാമർശിച്ചതിൽ വിമർശനവുമായി പി. ചിദംബരം - കോൺഗ്രസ് നേതാവ് പി. ചിദംബരം
കർഷകരെ ഖാലിസ്ഥാനികൾ, പാക്കിസ്ഥാൻ്റെയും ചൈനയുടെയും ഏജൻ്റുമാർ, മാവോയിസ്റ്റുകൾ, തുക്ഡെ തുക്ഡെ സംഘം എന്നെല്ലാമാണ് കേന്ദ്ര മന്ത്രിമാർ വിശേഷിപ്പിച്ചതെന്നും കോൺഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു
![കർഷകരെ വിഘടനവാദികളെന്ന് പരാമർശിച്ചതിൽ വിമർശനവുമായി പി. ചിദംബരം Chidambaram farmers' protest farm laws Congress ന്യൂഡൽഹി വിഘടനവാദി കോൺഗ്രസ് നേതാവ് പി. ചിദംബരം കേന്ദ്ര മന്ത്രിമാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9865921-261-9865921-1607864286675.jpg)
കർഷകരെ വിഘടനവാദികളെന്ന് പരാമർശിച്ചതിൽ വിമർശനവുമായി പി. ചിദംബരം
പരാമർശം ശരിയാണെങ്കിൽ അതിനർഥം ആയിരക്കണക്കിന് പ്രക്ഷോഭകരിൽ കർഷകരില്ലെന്നാണ്. പ്രക്ഷോഭകർ കർഷകരല്ലെങ്കിൽ സർക്കാർ അവരോട് എന്തിന് സംസാരിക്കുന്നുവെന്നും പി. ചിദംബരം പരിഹസിച്ചു.