ന്യൂഡൽഹി :കൊവിഡ് വാക്‌സിന്‍റെ ശേഷി, ഉത്പാദനം, അയയ്ക്കൽ, വിതരണം, ഉപഭോക്താക്കളുടെ പട്ടിക എന്നിവ സംബന്ധിച്ച് സമ്പൂര്‍ണ സിഎജി ഓഡിറ്റ് നടത്തണമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. 'കാണാതാകുന്ന വാക്‌സിനുകളുടെ' എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇതിനാൽ ആഭ്യന്തര നിർമാതാക്കളായ ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ വാക്സിന്‍ പ്രവര്‍ത്തനങ്ങളില്‍ സിഎജി പരിശോധന വേണമെന്നാണ് ആവശ്യം. വാക്‌സിനുകൾ നിർമിക്കാൻ ആവശ്യമായ 'ലീഡ് ടൈം' സംബന്ധിച്ച് ഭാരത് ബയോടെക്കിന്‍റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നതോടെ ജനങ്ങൾ പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ കാണാതായതെങ്ങനെയെന്ന് വ്യക്തമാകേണ്ടതുണ്ട്. രണ്ട് ആഭ്യന്തര നിർമാതാക്കളും ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍റെ യഥാർഥ അളവ് അറിയാൻ ജനം ആഗ്രഹിക്കുന്നെന്നും ചിദംബരം പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ ഉത്പാദനം : സിഎജി ഓഡിറ്റ് ആവശ്യപ്പെട്ട് ചിദംബരം - COVID vaccines
ആഭ്യന്തര നിർമാതാക്കളായ ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ വാക്സിന്‍ പ്രവര്‍ത്തനങ്ങളില്‍ സിഎജി ഓഡിറ്റ് നടത്തണമെന്ന് പി ചിദംബരം.
കൊവിഡ് വാക്‌സിന്‍റെ ഉത്പാദനം; സിഎജി ഓഡിറ്റ് നടത്തണമെന്ന് പി ചിദംബരം
Also Read:കൊവിഡ് പ്രതിരോധത്തില്‍ മോദി മികച്ച പ്രകടനമെന്ന് സര്‍വേ; 63.1 ശതമാനം പേരുടെ പിന്തുണ
കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും പുറത്തിറക്കുന്നതിനുമുള്ള സമയപരിധി ഏകദേശം 120 ദിവസമാണെന്ന് ഭാരത് ബയോടെക് നേരത്തെ അറിയിച്ചിരുന്നു. ഈ വർഷം മാർച്ചിൽ ഉത്പാദനം ആരംഭിച്ച കൊവാക്‌സിൻ ബാച്ചുകള്‍ ഏകദേശം 120 ദിവസത്തിനുശേഷം ജൂൺ മാസത്തിൽ മാത്രമേ ലഭ്യമാകൂ.