കേരളം

kerala

ETV Bharat / bharat

കോഴികളെ കൊന്ന നിലയിൽ കണ്ടെത്തി: പോസ്‌റ്റ്‌മോർട്ടം ആവശ്യപ്പെട്ട് പൊലീസ് - ദേശീയ വാർത്തകൾ

കൃഷ്‌ണ ജില്ലയിലാണ് വളർത്തു കോഴികളെ കൊന്ന നിലയിൽ കണ്ടെത്തിയത്. പൊലീസിന്‍റെ നിർദേശപ്രകാരം കോഴികളെ പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചു.

കോഴികളെ കൊന്ന നിലയിൽ കണ്ടെത്തി: പോസ്‌റ്റ്‌മോർട്ടം ആവശ്യപ്പെട്ട് പൊലീസ്
കോഴികളെ കൊന്ന നിലയിൽ കണ്ടെത്തി: പോസ്‌റ്റ്‌മോർട്ടം ആവശ്യപ്പെട്ട് പൊലീസ്

By

Published : Aug 26, 2022, 4:15 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയില്‍ വളർത്തു കോഴികളെ കൊന്ന നിലയിൽ കണ്ടെത്തി. മോപ്പിദേവി മണ്ഡലത്തിലെ റെഡ്രോത്തുപാലത്ത് നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗ്രാമത്തിലെ ലക്ഷ്‌മി തയരു എന്ന സ്‌ത്രീ തന്‍റെ വീട്ടിൽ വളർത്തിയിരുന്ന പത്ത് കോഴികളെയാണ് കൊന്ന നിലയിൽ കണ്ടെത്തിയത്.

ആന്ധ്രാ പ്രദേശിലെ കൃഷ്‌ണ ജില്ലയിലെ മോപ്പിദേവി മണ്ഡലത്തിൽ റെഡ്രോത്തുപാലത്ത് വളർത്തു കോഴികളെ കൊന്ന നിലയിൽ കണ്ടെത്തി

ഐപിസി സെക്ഷൻ 429 പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ചതിനാൽ ചത്ത കോഴികളെ മോപ്പിദേവി മൃഗാശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചു. പൊലീസിൽ നിന്ന് പോസ്‌റ്റ്‌മോർട്ടത്തിനായുള്ള അപേക്ഷ കത്ത് ലഭിച്ചിട്ടുണ്ടെന്നും, അവരുടെ നിർദേശപ്രകാരം കോഴികളുടെ പോസ്‌റ്റ്‌മോർട്ടം നടത്തി വിശദാംശങ്ങൾ വിജയവാഡയിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കുമെന്നും വെറ്ററിനറി ഡോക്‌ടർ നന്ദകിഷോർ പറഞ്ഞു.

ലബോറട്ടറിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് തിരിച്ച് പൊലീസിന് നൽകും. 20,000 മുതൽ 25,000 രൂപ വരെ ഈ കോഴികളിൽ നിന്ന് ആദായം ലഭിച്ചിരുന്നെന്നും കോഴികളെ കൊന്നവർക്കെരിരെ നിയമനടപടി സ്വീകരിക്കുമെന്നും ലക്ഷ്‌മി തയരു പറഞ്ഞു.

ABOUT THE AUTHOR

...view details