ജാംനഗർ (ഗുജറാത്ത്): 95-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോയിൽ (ദി ലാസ്റ്റ് ഷോ) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആറ് ബാലതാരങ്ങളിൽ ഒരാൾ കാൻസർ ബാധിച്ച് മരിച്ചു. രാഹുൽ കോലി എന്ന കുട്ടിയാണ് മരിച്ചത്. തുടർച്ചയായ പനിയും രക്തം ഛർദ്ദിച്ചതിനെയും തുടർന്ന് ഒക്‌ടോബർ രണ്ടിന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായ ചെല്ലോ ഷോയിലെ ബാലതാരം കാൻസർ ബാധിച്ച് മരിച്ചു - 95th Academy Awards
ചെല്ലോ ഷോ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആറ് ബാലതാരങ്ങളിൽ ഒരാളായ രാഹുൽ കോലി ആണ് കാൻസർ ബാധിച്ച് മരിച്ചത്. ചിത്രത്തിന്‍റെ തിയേറ്റർ റിലീസിന് മുൻപേയാണ് ബാലതാരത്തിന്‍റെ വിയോഗം
ഒക്‌ടോബർ 14ന് തിയേറ്ററിൽ ചിത്രം കാണാനിരിക്കെയായിരുന്നു രാഹുലും കുടുംബവും. എന്നാൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുൻപേയാണ് കുട്ടിയുടെ വിയോഗമെന്ന് രാഹുലിന്‍റെ പിതാവ് രാമു കോലി പറഞ്ഞു. ജാംനഗറിലെ ഹാപ്പ ഗ്രാമത്തിലായിരിക്കും രാഹുലിന്‍റെ അന്ത്യകർമങ്ങൾ നടത്തുക. ചിത്രം റിലീസ് ദിവസം തന്നെ തിയേറ്ററിൽ പോയി കാണുമെന്ന് രാഹുലിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു.
ഗുജറാത്തിന്‍റെ പടിഞ്ഞാറൻ മേഖലയുടെ മനോഹാരിത പകർത്തുന്ന ചിത്രമാണ് ചെല്ലോ ഷോ. ഇന്ത്യയിലെ സിനിമാശാലകൾ സെല്ലുലോയ്‌ഡിൽ നിന്ന് ഡിജിറ്റലിലേയ്ക്കുള്ള മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന കഥയാണ് പാൻ നളിൻ സംവിധാനം ചെയ്‌ത ചിത്രം പറയുന്നത്. ഭവിൻ റബാരി, വികാസ് ബട്ട, റിച്ച മീന, ഭാവേഷ് ശ്രീമാലി, ദിപേൻ റാവൽ, രാഹുൽ കോലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.