റായ്‌പൂർ: ഛത്തീസ്‌ഗഡിൽ യുവതി ഭർത്താവിന്‍റെ മൃതദേഹവുമായി റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിന്നത് മണിക്കൂറുകളോളം. എന്നാൽ കൊവിഡ് ഭീതിയിൽ ആരും സഹായത്തിനായി മുന്നോട്ടു വന്നില്ല. ഛത്തീസ്‌ഗഡിലെ മഹാസമുണ്ട് റെയിൽവേ സ്‌റ്റേഷനിലാണ് യുവതി മൃതദേഹവുമായി മണിക്കൂറുകളോളം നിന്നത്.
ഭർത്താവിന്‍റെ മൃതദേഹവുമായി റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിന്നത് മണിക്കൂറുകളോളം - death
സ്‌റ്റേഷനിൽ വച്ച് മഞ്ജി കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. എന്നാൽ കൊവിഡ് ഭീതി മൂലം സഹായത്തിനായി ആരും മുന്നോട്ടു വന്നില്ല.
![ഭർത്താവിന്‍റെ മൃതദേഹവുമായി റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിന്നത് മണിക്കൂറുകളോളം റായ്‌പൂർ raipur ഛത്തീസ്‌ഗഡ് chattisgarh woman waits for hours near husband's body ഭർത്താവിന്‍റെ മൃതദേഹവുമായി ഭാര്യ റെയിൽവേ സ്‌റ്റേഷനിൽ കൊവിഡ്19 covid 19 covid കൊവിഡ് death മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11467123-335-11467123-1618885593619.jpg)
ഒഡിഷ നിവാസിയായ ചെയർമാൻ മഞ്ജിയുടെ മൃതദേഹവുമായാണ് ഭാര്യ ദുലാരി ബായി റെയിൽവേ സ്‌റ്റേഷനിൽ നിന്നത്. ഇരുവരും ഒരു കോഴി ഫാമിൽ ജോലി ചെയ്‌തു വരുകയായിരുന്നു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് ഫാം ഉടമസ്ഥൻ തന്‍റെ ഡ്രൈവറോടൊപ്പം കാറിൽ ഇവരെ നാട്ടിലേക്കയച്ചു. ഒഡിഷ പൊലീസ് സംസ്ഥാനത്തെ റോഡ് മാർഗമുള്ള പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഡ്രൈവർ അവരെ റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തിച്ചു. എന്നാൽ സ്‌റ്റേഷനിൽ എത്തി മണിക്കൂറുകൾ കഴിഞ്ഞതും മഞ്ജി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉടനെ അടുത്തുള്ള ആളുകളോടും ആർപിഎഫിൽ നിന്നും ഭാര്യ സഹായം അഭ്യർഥിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. തുടർന്ന് നാലു മണിക്കൂറോളം ഭർത്താവിന്‍റെ മൃതദേഹത്തിനരികിൽ ഭാര്യ കാവലിരിക്കുകയായിരുന്നു.
മണിക്കൂറുകൾക്കൊടുവിലാണ് സമീപത്തുണ്ടായിരുന്നവർ 108, 112 നമ്പറുകളിൽ വിളിച്ച് വിവരം അറിയിച്ചത്. ഇരുസംഘങ്ങളും സംഭവസ്ഥലത്തെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് വൈകുന്നേരം ആറരയോടെ കോട്‌വാലി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊവിഡ് പരിശോധനയ്‌ക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ഞായറാഴ്‌ചയോടെ മൃതദേഹം ബന്ധുക്കളെ ഏൽപ്പിച്ചു.