റായ്‌പൂർ: ഛത്തീസ്‌ഡിലെ ദന്തേവാഡ ജില്ലയിൽ ബുധനാഴ്‌ച മാവോയിസ്‌റ്റ് ആക്രമണത്തിൽ പൊലിഞ്ഞത് 11 ജീവനുകളാണ്. മാവോയിസ്‌റ്റ് ശക്തികേന്ദ്രമായ ഛത്തീസ്‌ഡിൽ നക്‌സൽ ആക്രമണങ്ങൾ നിത്യസംഭവമാണ്. സർക്കാർ തലത്തിൽ നിരവധി പ്രതിരോധ പ്രവർത്തനങ്ങളും സൈനിക നീക്കങ്ങളും നടത്താറുണ്ടെങ്കിലും ഛത്തീസ്‌ഗഡ് മാവോയിസ്‌റ്റ് ആക്രമണങ്ങളുടെ തലസ്ഥാനമായി തുടരുകയാണ്.
2019ൽ കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒമ്പത് വർഷത്തിനിടെ മാത്രം മാവോയിസ്‌റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂവായിരത്തിലധികം ആളുകളാണ്. ദന്തേവാഡ, ബസ്‌തർ, ബീജാപൂർ, കാങ്കർ, കൊണ്ടഗാവ്, നാരായൺപൂർ, രാജ്‌നന്ദ്ഗാവ്, സുക്‌മ എന്നീ ജില്ലകളാണ് പ്രധാനമായും ആക്രമണത്തിന് കേന്ദ്രമാകുന്നത്. ഛത്തീസ്‌ഗഡിലെ പ്രധാന മാവോയിസ്‌റ്റ് ആക്രമണങ്ങൾ പരിശോധിക്കാം.
ഏപ്രിൽ 2021:നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബീജാപൂർ, സുക്‌മ ജില്ലകളുടെ അതിർത്തിയിലുള്ള കാടുകളിൽ വച്ചാണ് ആക്രമണം നടത്തിയത്.
മാർച്ച് 2018: സുക്‌മ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒമ്പത് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
ഫെബ്രുവരി 2018:നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഛത്തീസ്‌ഗഢ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സുഖ്‌മയിലെ ഭേജിയിൽ ഫെബ്രുവരി 18നാണ് ആക്രമണം നടന്നത്.
ഏപ്രിൽ 2017: സുക്‌മയിൽ മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 24 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഏപ്രിൽ 24നാണ് ആക്രമണം നടന്നത്.
മാർച്ച് 2017:മാർച്ച് 12ന് സുക്‌മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 12 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു.
മാർച്ച് 2014:മാവോയിസ്റ്റ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈ ആക്രമണം നടന്നതും സുക്‌മ ജില്ലയിൽ തന്നെ.