രാജ്‌പൂര്‍:ഛത്തീസ്‌ഗഡിലെ ബിജാപൂരില്‍ നിന്നും മാവോയിസ്റ്റുകള്‍ തട്ടികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥനെ മൂന്ന് ദിവസത്തിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തി. ബിജാപൂരിന് സമീപം ഗംഗലൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. മുരളി താതിയെന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ജനകീയ കോടതിയുടെ തീരുമാന പ്രകാരം കൊന്നുവെന്ന ഒരു സന്ദേശവും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
മാവോയിസ്റ്റുകള്‍ തട്ടികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍ - police officer killed
മൂന്ന് ദിവസം മുമ്പാണ് പൊലീസ് ഉദ്യോഗസ്ഥനെ മവോയിസ്റ്റുകള്‍ തട്ടികൊണ്ട് പോയത്.
മാവോയിസ്റ്റുകള്‍ തട്ടികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
തട്ടികൊണ്ട് പോയ ഏപ്രില്‍ 21 ന് മുരളി അദ്ദേഹത്തിന്‍റെ പല്‍നാറിലെ വീട്ടില്‍ വന്നിരുന്നതായി ബിജാപൂര്‍ എസ്‌പി കംലോചന്‍ കശ്യപ് പറഞ്ഞു. ഇരുപത്തിരണ്ടോളം പൊലീസ് ഉദ്യോഗസ്ഥരാണ് ഈ മാസം മാത്രം മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.