ഉത്തരാഖണ്ഡിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍, നക്‌സല്‍ കൊല്ലപ്പെട്ടു
സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും അഞ്ച് കിലോഗ്രാം ഐഇഡി, ഗ്രനേഡുകൾ, മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.
റായ്‌പൂർ: ദന്തേവാഡ- ബിജാപൂർ അതിർത്തിക്ക് സമീപം സുരക്ഷാ സേനയും നക്‌സലും തമ്മിലുണ്ടായ വെടിവയ്‌പ്പിൽ ഒരു നക്‌സൽ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും അഞ്ച് കിലോഗ്രാം ഐഇഡി, ഗ്രനേഡുകൾ, മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു. ഒരു മണിക്കൂർ നീണ്ടുനിന്ന വെടിവയ്‌പ്പിന് ശേഷം നക്‌സലുകൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തെ അടിസ്ഥാനമാക്കി നടത്തിയ തെരച്ചിലിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. സുരക്ഷാ സേനയിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.