ഛത്തീസ്‌ഗഡില്‍ മാവോവാദി ആക്രമണം, 22 സൈനികര്‍ക്ക് വീരമൃത്യു - ഛത്തീസ്‌ഗഡില്‍ മാവോവാദി ആക്രമണം
12:54 April 04
നിരവധി സൈനികരെ കാണാനില്ല
ഛത്തീസ്ഗഡ്: ബിജാപൂര്‍ - സുഖ്മ അതിര്‍ത്തിയില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 22ആയി. മുപ്പതോളം പേര്‍ പരിക്കേറ്റ് സമീപത്തെ ആശുപത്രികളിലാണ്. നിരവധി സൈനികരെ കാണാനില്ലെന്നാണ് സൂചന.
സൈനികരുടെ കൈവശമുണ്ടായിരുന്ന രണ്ട് ഡസനോളം ആയുധങ്ങള്‍ നക്സലുകള്‍ പിടിച്ചെടുത്തെന്ന് സിആര്‍പിഎഫ് അറിയിച്ചു. കാണാതായ ജവാന്‍മാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനെ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
ശനിയാഴ്ചയാണ് ബിജാപൂർ ജില്ലയിലെ ടരേം പ്രദേശത്ത് സിആർപിഎഫ്, ജില്ലാ റിസർവ്വ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ മാവോയിസ്റ്റുകളുമായി എറ്റുമുട്ടൽ ഉണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ വെടി വയ്പ്പ് ഉണ്ടാകുകയായിരുന്നു. 2013ൽ നടന്ന നക്‌സൽ ആക്രമണത്തിൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളും സൈനികരും അടക്കം 30 പേരാണ് കൊല്ലപ്പെട്ടത്.