ഛത്തീസ്‌ഗഡ് :കുളത്തില്‍ മുങ്ങി മരിച്ച ഒന്നര വയസുകാരന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ മൃതദേഹവുമായി 55 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് പിതാവ് (Chhattisgarh Man Carries Dead Baby On Bike). കോര്‍ബയിലെ (Drowned death in Korba) അര്‍സേന സ്വദേശിയായ ദരസ്‌റാം യാദവാണ് മകന്‍റെ മൃതദേഹവുമായി ബൈക്കില്‍ സഞ്ചരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (ഓഗസ്റ്റ് 27) യാദവിന്‍റെ മകന്‍ അശ്വിനി കുമാര്‍ കുളത്തില്‍ മുങ്ങി മരിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ :യാദവിന്‍റെ ഭാര്യ അക്കാസോ ബായ് വീടിന് സമീപമുള്ള കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് അബദ്ധത്തില്‍ അതില്‍ വീണത്. പിന്നാലെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സഹായം തേടിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് യാദവിന്‍റെ ബന്ധുക്കള്‍ മൃതദേഹം ബൈക്കില്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ബന്ധിച്ചത്. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്‌ച (ഓഗസ്റ്റ് 28) യാദവ് മൃതദേഹവുമായി ബൈക്കില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഛത്തീസ്‌ഗഡിലെ ആശുപത്രിയിലെത്തിയത് ( Man carries dead baby on bike).
ആരോപണവുമായി കുടുംബം : സംഭവത്തിന് പിന്നാലെ കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തി. ആരോഗ്യ വകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും തങ്ങള്‍ക്ക് സഹായം ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു.
വിശദീകരണവുമായി ഹെല്‍ത്ത് ഓഫിസര്‍ (Health Officer with explanation): കുഞ്ഞിന്‍റെ മൃതദേഹം ബൈക്കില്‍ കയറ്റി ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ എസ്‌എന്‍ കേശ്രീ രംഗത്തെത്തി. കുഞ്ഞിന്‍റെ മൃതദേഹം കൊണ്ടുപോകാന്‍ കുടുംബം 'മുക്താഞ്ജലി വാഹനം' (മൃതദേഹം സൗജന്യമായി കൊണ്ട് പോകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വാഹനം) ആവശ്യപ്പെട്ടിട്ടില്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.