റായ്പൂർ: സുരക്ഷാ സേനക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയ രണ്ട് പേരടക്കം അഞ്ച് നക്‌സലൈറ്റുകള്‍ കൂടി ദന്തേവാടയില്‍ കീഴടങ്ങി. കൂട്ടത്തില്‍ ഒരു സ്‌ത്രീയുമുണ്ട്. പൊള്ളയായ നക്സൽ പ്രത്യയശാസ്ത്രത്തിൽ തങ്ങൾ നിരാശരാണെന്നും പൊലീസിന്‍റെ പുനരധിവാസ പാക്കേജ് ആയുധം താഴെയിടാൻ പ്രേരിപ്പിച്ചതായും കീഴടങ്ങിയവര്‍ പറഞ്ഞു. നക്സലൈറ്റുകള്‍ക്ക് കീഴടങ്ങാൻ അവസരം നല്‍കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച 'ലോൺ വർറത്തു' (നിങ്ങളുടെ വീട്ടിലേക്ക് / ഗ്രാമത്തിലേക്ക് മടങ്ങുക) ക്യാംപയിനിന്‍റെ ഭാഗമായി 293 നക്‌സലുകൾ ഇതുവരെ ജില്ലയിൽ കീഴടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദന്തേവാഡയില്‍ അഞ്ച് നക്‌സലൈറ്റുകള്‍ കൂടി കീഴടങ്ങി - ദന്തേവാഡ
'ലോൺ വർറത്തു' (നിങ്ങളുടെ വീട്ടിലേക്ക് / ഗ്രാമത്തിലേക്ക് മടങ്ങുക) ക്യാംപയിനിന്‍റെ ഭാഗമായി 293 നക്‌സലുകൾ ഇതുവരെ ജില്ലയിൽ കീഴടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നക്‌സലൈറ്റ് സംഘത്തിലെ ഭൈരംഗര്‍ ഏരിയാ കമ്മറ്റിയുടെ കമാൻഡര്‍ ഗംഗു അഥവാ ലഖാൻ കുഹ്ദാമും (38) കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ദന്തേവാഡയിലും അയല്‍ ജില്ലയായ ബിജാപൂരിലും അടക്കം 21 കേസുകളിലെ പ്രതിയാണ് കുഹ്‌ദാമെന്ന് പൊലീസ് പറഞ്ഞു. കീഴടങ്ങിയ മറ്റൊരു നക്സൽ ലക്ഷ്മി എന്ന സന്നി ഓയം (38) ഇതേ ഭൈരംഗര്‍ ഏരിയ കമ്മിറ്റി യൂണിറ്റിലെ കമാൻഡറായിരുന്നു. 2004 ൽ ബിജാപൂരിലെ ജംഗ്‌ലയിലെ കുഴിബോംബ് ആക്രമണം അടക്കം ഒമ്പത് കേസുകളിലെ പ്രതിയാണ് സന്നി ഓയം. അന്നത്തെ സ്‌ഫോടനത്തിള്‍ ഏഴ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരു. ഇരുവരുടെയും തലയ്‌ക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്നു. ഹെംല ബാൻഡി (28), കോസ മഡ്കം (23), മാദ്വി ഹിഡ്മ (18) എന്നിവരാണ് കീഴടങ്ങിയ മറ്റുള്ളവര്‍ കീഴടങ്ങിയ ഓരോ നക്സലൈറ്റുകൾക്കും സര്‍ക്കാര്‍ 10,000 രൂപ അടിയന്തര സഹായം നൽകി.
സർക്കാരിന്‍റെ കീഴടങ്ങൽ, പുനരധിവാസ നയം അനുസരിച്ച് ഇവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങൾ നൽകും. കീഴടങ്ങിയവര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കും. 'ലോൺ വർറാട്ടു' (പ്രാദേശിക ഗോണ്ടി ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന പദം) ക്യാംപയിന്‍റെ ഭാഗമായി നക്സലൈറ്റുകള്‍ കീഴടങ്ങണമെന്ന് അഭ്യര്‍ഥിച്ച് പ്രാദേശിക ഗ്രാമങ്ങളിൽ പൊലീസ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.