ന്യൂഡല്‍ഹി: സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും ദുർബലരായ വിഭാഗങ്ങൾക്ക് കൊവിഡ് -19 വാക്‌സിനേഷന് മുൻഗണന നൽകണമെന്നും എല്ലാവർക്കും ഓൺ-ലൈന്‍ രജിസ്ട്രേഷൻ സൗകര്യം നൽകണമെന്നും ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
വാക്സിനേഷനായി ഓൺലൈന്‍ രജിസ്ട്രേഷൻ സൗകര്യം വേണം; ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു - ഓൺലൈന്‍ രജിസ്ട്രേഷൻ
18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.
ഓൺലൈൻ രജിസ്ട്രേഷൻ മാത്രം അനുവദിച്ചാൽ സമൂഹത്തിലെ സാമൂഹികവും സാമ്പത്തികവുമായ ദുർബല വിഭാഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. അതിനാൽ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് ഓൺ ലൈന്‍ രജിസ്ട്രേഷൻ അനുവദിക്കണം. 18-44 വയസ് പ്രായമുള്ളവരുടെ ജനസംഖ്യ സംസ്ഥാനത്ത് 1.30 കോടി ആയിരിക്കുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ബുധനാഴ്ചയാണ് അദ്ദേഹം കത്തയച്ചത്. 2.6 കോടി വാക്സിനുകളാണ് നൽകുക.
18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും 25 ലക്ഷം ഡോസുകൾ സംസ്ഥാനം ഓർഡർ ചെയ്തിട്ടുണ്ട്. 45 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 72 ശതമാനം പേർക്ക് സംസ്ഥാനത്ത് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും ഭൂപേഷ് ബാഗെൽ കത്തിൽ പരാമർശിച്ചു.