റായ്‌പൂർ: ഛത്തിസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ സംസ്ഥാന ബജറ്റ് നിയമസഭയില്‍ എത്തിച്ചത് ചാണകം കൊണ്ട് നിര്‍മിച്ച പെട്ടിയില്‍. സംസ്കൃതത്തിൽ "ഗോമയേ വസതേ ലക്ഷ്മി" എന്ന് പെട്ടിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. "സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ചാണകത്തിൽ വസിക്കുന്നു" എന്നാണ് ഇതിന് അര്‍ഥമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഇന്ന് (09.03.22) രാവിലെയാണ് ഭൂപേഷ് ബാഗല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. പത്ത് വർഷം മുൻപ് റായ്‌പൂരിലാണ് പെട്ടി നിർമിച്ചത്.
ബജറ്റ് ചാണകപെട്ടിയില്‍, സമ്പത്തിന്‍റെ ദേവത ചാണകത്തില്‍ വസിക്കുന്നുവെന്ന് ഛത്തിസ്‌ഗഡ് സർക്കാർ - ബജറ്റ് പെട്ടി ചാണകം കൊണ്ട്
ഇന്ന് (09.03.22) രാവിലെയാണ് ഭൂപേഷ് ബാഗല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ചാണകം കൊണ്ട് നിർമിച്ച പെട്ടിയില്‍ ബജറ്റ് കൊണ്ടുവന്നതിന് കാരണമായി "സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ചാണകത്തിൽ വസിക്കുന്നു" എന്നാണ് ഛത്തീസ് ഗഡ് സർക്കാർ പറഞ്ഞത്.

സമ്പത്തിന്‍റെ ദേവത ചാണകത്തില്‍ വസിക്കുന്നു; ചാണകം കൊണ്ട് നിര്‍മിച്ച പെട്ടിയില്‍ ബജറ്റ് കൊണ്ടുവന്ന ഭൂപേഷ് ബാഗല്‍
Also Read: പരസ്‌പരം ചാണകം വാരിയെറിഞ്ഞ് ആഘോഷം; 'ഗോറൈഹബ്ബ' ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ
ചാണകത്തിന്‍റെ പൊടിയും പശയും ചേര്‍ത്തായിരുന്നു നിര്‍മാണം. പിടിയും മറ്റും നിര്‍മിച്ചിരിക്കുന്നത് മരം കൊണ്ടാണ്. കന്നുകാലികളെ വളർത്തുന്ന ഗ്രാമീണർ, ഗൗതന്മാർ, ഗൗതമൻ കമ്മിറ്റികൾ എന്നിവരുമായി ബന്ധപ്പെട്ട വനിത ഗ്രൂപ്പുകൾക്കായി ഛത്തീസ്ഗഡ് സർക്കാർ കഴിഞ്ഞ മാസം 10.24 കോടി അനുവദിച്ചു. കന്നുകാലി ഉടമകൾക്ക് വരുമാന പിന്തുണ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.