റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം. നാരായണ്‍പൂര്‍ സ്വദേശിയായ രത്തന്‍ ദുബെയാണ് മരിച്ചത്. നാരായണ്‍പൂര്‍ ബിജെപി ജില്ല വൈസ് പ്രസിഡന്‍റാണ് ദുബെ (BJP Leader Killed By suspected Naxalites In Chhattisgarh).
നിയമസഭ തെരഞ്ഞെടുപ്പിന് 2 ദിവസം മാത്രം; ഛത്തീസ്‌ഗഡില്‍ പ്രചാരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു, പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം - ബിജെപി നേതാവ് വെടിയേറ്റു മരിച്ചു
BJP Leader Killed By suspected Naxalites In Chhattisgarh: ഛത്തീസ്‌ഗഡില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. നാരായണ്‍പൂര്‍ ബിജെപി ജില്ല വൈസ് പ്രസിഡന്‍റ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം.
![നിയമസഭ തെരഞ്ഞെടുപ്പിന് 2 ദിവസം മാത്രം; ഛത്തീസ്‌ഗഡില്‍ പ്രചാരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു, പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം BJP Leader Killed By Naxalites In Chhattisgarh Naxalites Attack In Chhattisgarh നിയമസഭ തെരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ബിജെപി നേതാവിനെ നേരെ നിറയൊഴിച്ച് നക്‌സലൈറ്റുകള്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/04-11-2023/1200-675-19943645-thumbnail-16x9-bjp-leader-killed.jpg)
Published : Nov 4, 2023, 8:35 PM IST
കൗശല്‍മര്‍ മേഖലയില്‍ ഇന്നാണ് (നവംബര്‍ 4) സംഭവം. കൗശല്‍മറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ദുബെയ്‌യെ മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെടുന്നവരാണ് വെടിവച്ചു കൊല്ലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഈ വര്‍ഷം നേരത്തെ മാന്‍പൂര്‍ ജില്ലയിലും ബിജെപി നേതാവ് മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിനെതിരെ മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണിതെന്നും ആരോപണമുയരുന്നുണ്ട്. തെരഞ്ഞെടുപ്പിനെതിരെ ഭീഷണി മുഴക്കി കാങ്കര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ ബാനറുകളും പോസ്‌റ്ററുകളും ഉയര്‍ത്തുകയും ചെയ്‌തിരുന്നു. ഛത്തീസ്‌ഗഡില്‍ നവംബര്‍ ഏഴിനാണ് നിയമസഭ വോട്ടെടുപ്പ് നടക്കുക.