റായ്‌പൂർ: ചത്തീസ്‌ഗഢിൽ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിൽ നാല് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക്. ഒരു സിആർപിഎഫ് ജവാന്‍റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. റെയിൽവെ സ്റ്റേഷനിൽ പാർക്ക് ചെയ്‌തിരുന്ന സിആർപിഎഫിന്‍റെ സ്‌പെഷ്യൽ ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്.
റായ്‌പൂരിൽ ട്രെയിനിൽ സ്‌ഫോടനം; നാല് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക് - Raipur railway station news
റെയിൽവെ സ്റ്റേഷനിൽ പാർക്ക് ചെയ്‌തിരുന്ന സിആർപിഎഫ് ജവാൻമാരുടെ ട്രെയിനിലാണ് സ്ഫോടനം നടന്നത്.
റായ്‌പൂരിൽ ട്രെയിനിൽ സ്‌ഫോടനം; നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്
സിആർപിഎഫിന്‍റെ കയ്യിലുണ്ടായിരുന്ന ഗ്രനേഡ് അബദ്ധത്തിൽ താഴെ വീണതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ജമ്മുവിലേക്ക് പോകുന്ന 221 ബറ്റാലിയനിലെ സൈനികർ ട്രെയിനിലാണ് അപകടമുണ്ടായത്.