സിവാന്‍ (ബിഹാര്‍):ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുസ്‌ലിം വനിതകള്‍ക്ക് ഛത്ത് പുജക്ക് അനുമതി നല്‍കി ജയില്‍ അധികൃതര്‍. ബിഹാറിലെ സിവാന്‍ ജയിലിലെ അധികൃതരാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുസ്‌ലിം വനിതകള്‍ക്ക് ഛത്ത് പുജ നടത്താനുള്ള അനുമതിയും സൗകര്യങ്ങളുമൊരുക്കിയത്. മതസൗഹാര്‍ദത്തിന്‍റെ ഭാഗമായാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുസ്‌ലിം വനിത തടവുകാര്‍ ഉള്‍പ്പടെ 15 തടവുകാര്‍ക്ക് ആഘോഷത്തിനുള്ള സൗകര്യമൊരുങ്ങിയത്.
എല്ലാം 'സെറ്റാണ്'; മുസ്‌ലിം വനിതകള്‍ ഉള്‍പ്പടെയുള്ള തടവുകാര്‍ക്ക് ഛത്ത് പൂജയ്‌ക്ക് സൗകര്യമൊരുക്കി ജയില്‍ അധികൃതര്‍ - ബിഹാര്‍
ബിഹാറിലെയും യുപിയിലെയും പ്രധാന ഉത്സവങ്ങളിലൊന്നായ ഛത്ത് പൂജയ്‌ക്ക് മുസ്‌ലിം വനിതകള്‍ ഉള്‍പ്പടെയുള്ള തടവുകാര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി സിവാന്‍ ജയില്‍ അധികൃതര്‍
ബിഹാറിലെയും യുപിയിലെയും പ്രധാന ഉത്സവങ്ങളിലൊന്നായ ഛത്ത് പൂജ ഒക്‌ടോബര്‍ 30-31 ദിവസങ്ങളിലാണ് നടക്കുന്നത്. ഇതില്‍ ഹിന്ദു മത വിശ്വാസികളായ സ്‌ത്രീകള്‍ മുട്ടോളം വെള്ളത്തില്‍ നിന്നാണ് 'അരാഘ്യ' നടത്തുക. അതുകൊണ്ടുതന്നെ പൂജയുടെ ഭാഗമായി സിമന്‍റില്‍ പണിതീര്‍ത്ത കുളം ജയില്‍ അധികൃതര്‍ ജയിലിനകത്ത് തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട വസ്‌ത്രങ്ങളും പൂജാസാമഗ്രികളും അധികൃതരെത്തിക്കും.
അതേസമയം ജയിലിലെ മുസ്‌ലിം തടവുകാരിയായ റുഖ്‌സാനയാണ് സഹതടവുകാര്‍ക്കൊപ്പം പ്രാര്‍ഥനയ്‌ക്കുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം അധികൃതരെ ഉണര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഛത്ത് പൂജയ്‌ക്ക് റുഖ്‌സാന തയ്യാറായിരുന്നെങ്കിലും സൗകര്യമുണ്ടായിരുന്നില്ല. പ്രാര്‍ഥനയ്‌ക്കായി നിര്‍മിച്ച കുളത്തില്‍ വിളക്കുകള്‍ ഉള്‍പ്പടെയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്നും ജയില്‍ സൂപ്രണ്ട് സഞ്ജീവ് കുമാര്‍ അറിയിച്ചു.