കേരളം

kerala

ETV Bharat / bharat

Chess World Cup Final ചാമ്പ്യന് 'തോളൊപ്പം പിടിച്ച് പ്രജ്ഞാനന്ദ'; ചെസ്‌ ലോകകപ്പ് ഫൈനല്‍ ആദ്യ മത്സരം സമനിലയില്‍

Chess World Cup Praggnanandhaa Magnus Carlsen Final: അത് ഒരു പോരാട്ടം തന്നെയായിരിക്കുമെന്നായിരുന്നു മത്സര ശേഷം നാളെ നടക്കാനിരിക്കുന്ന ഫൈനലിലെ നിര്‍ണായക മത്സരത്തെക്കുറിച്ച് ലോക ഒന്നാംനമ്പര്‍ താരം മാഗ്നസ് കാള്‍സന്‍റെ പ്രതികരണം

Chess World Cup Final  Chess World Cup  Chess World Cup Final Ends in Draw  Chess World Cup Final Latest News  R Praggnanandhaa  Praggnanandhaa  Magnus Carlsen  FIDE Chess World Cup 2023  Praggnanandhaa Magnus Carlsen Final  Azerbaijan  ചാമ്പ്യന് തോളൊപ്പം പിടിച്ച് പ്രജ്ഞാനന്ദ  തോളൊപ്പം പിടിച്ച് പ്രജ്ഞാനന്ദ  പ്രജ്ഞാനന്ദ  ചെസ്‌ ലോകകപ്പ് ഫൈനല്‍  ചെസ്‌  ഫൈനല്‍ ആദ്യ മത്സരം സമനിലയില്‍  ഫൈനലിലെ നിര്‍ണായക മത്സരത്തെക്കുറിച്ച്  മാഗ്നസ് കാള്‍സന്‍  കാള്‍സന്‍
Chess World Cup Final Ends in Draw Latest News

By ETV Bharat Kerala Team

Published : Aug 22, 2023, 11:06 PM IST

ഹൈദരാബാദ്: ഫിഡെ ചെസ്‌ ലോകകപ്പ് (FIDE Chess World Cup 2023) ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ താരം മാഗ്നസ് കാള്‍സനെ (Magnus Carlsen) സമനിലയില്‍ തളച്ച് 18 കാരനായ ഇന്ത്യന്‍ ഗ്രാൻഡ്‌ മാസ്‌റ്റര്‍ ആർ. പ്രജ്ഞാനന്ദ (R Praggnanandhaa). ആവേശം അലതല്ലിയ ഫൈനല്‍ മത്സരത്തില്‍ 35 കരുനീക്കങ്ങള്‍ ശേഷമാണ് സമനിലയില്‍ അവസാനിച്ചത്. അതേസമയം ഫൈനലിലെ രണ്ടാം മത്സരം ബുധനാഴ്‌ച (23.08.2023) നടക്കും.

അസര്‍ബൈജാന്‍റെ (Azerbaijan) തലസ്ഥാന നഗരിയായ ബക്കുവില്‍ (Baku) ചൊവ്വാഴ്‌ച വൈകുന്നേരം 4.30 ന് ആരംഭിച്ച ഫൈനല്‍ മത്സരം 7.30 വരെ നീണ്ടു. 35 കരുനീക്കങ്ങള്‍ക്കൊടുവില്‍ മത്സരം സമനിലയില്‍ കലാശിച്ചതോടെ, ഫൈനല്‍ രണ്ടാം ദിവസത്തിലേക്ക് നീളുകയായിരുന്നു. അതേസമയം ഫൈനലിലെ രണ്ട് മത്സരങ്ങളുള്ള ക്ലാസിക്കൽ പരമ്പരയിലുള്ള നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ വെള്ള കരുക്കളില്‍ കളിക്കാനാവുമെന്നത് മുന്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സന് ഗുണം ചെയ്യും.

പ്രതീക്ഷ പങ്കുവച്ച് കാള്‍സന്‍: മത്സര ശേഷം നാളെ നടക്കാനിരിക്കുന്ന ഫൈനലിലെ നിര്‍ണായക മത്സരത്തെക്കുറിച്ച് പ്രതികരിക്കാനും കാള്‍സന്‍ മറന്നില്ല. അത് ഒരു പോരാട്ടം തന്നെയായിരിക്കും. അദ്ദേഹം ശക്തമായി തന്നെയാവും മത്സരിക്കുക. ഞാന്‍ വിശ്രമിച്ച് ഫ്രഷായി വരാനാണ് ശ്രമിക്കുന്നത്. കാരണം എനിക്ക് ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി തന്നെ എന്‍റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് മാഗ്നസ് കാള്‍സന്‍ പറഞ്ഞു. അതേസമയം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കാള്‍സന്‍ ആരോഗ്യപരമായി മികച്ച ശാരീരികാവസ്ഥയില്‍ ആയിരുന്നില്ല.

അദ്ദേഹം കഴിഞ്ഞദിവസവും കഠിനമായ ടൈ ബ്രേക്ക് കഴിഞ്ഞുവരുന്നതിനാല്‍, സ്വാഭാവികമായും വിശ്രമ ദിനം എനിക്ക് അല്‍പം ഗുണം ചെയ്യും. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഞാൻ വളരെ അശാന്തതയിലായിരുന്നു. അബസോവിനെതിരെയുള്ള മത്സരത്തിന് ശേഷം എനിക്ക് ഭക്ഷ്യവിഷബാധയുണ്ടായി. രണ്ടുദിവസമായി കാര്യമായി ഒന്നും കഴിക്കാനാവുന്നില്ല. എന്നാല്‍ പരിഭ്രാന്തനാവാന്‍ ഒന്നുമില്ലാത്തതിനാല്‍ ഞാന്‍ ശാന്തനായിരുന്നു എന്നാണ് ഇതിനര്‍ഥമെന്നും കാള്‍സന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: കാള്‍സനെ വീഴ്‌ത്തിയത് മൂന്ന് തവണ, ലോക ചെസിലെ ഇന്ത്യയുടെ ഭാവി; വിസ്‌മയം പ്രഗ്നാനന്ദ

ABOUT THE AUTHOR

...view details