ചെന്നൈ: തലസ്ഥാന നഗരമായ ചെന്നൈ കൊലപാതകങ്ങളുടെ നഗരമായി മാറുകയാണെന്ന ആരോപണവുമായി പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ. നഗരത്തിൽ നടന്ന കൊലപാതകങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. ഇതിനെ തുടർന്ന് നഗരത്തിലെ ജനങ്ങളുടെ സുരക്ഷ ചോദ്യചിഹ്നത്തിലാണെന്നും പ്രതിപക്ഷം പറയുന്നു.
'20 ദിവസം 18 കൊലപാതകം': ചെന്നൈ കൊലപാതക നഗരമെന്ന് ആക്ഷേപിച്ച് എഐഎഡിഎംകെ - എഐഎഡിഎംകെ തമിഴ്‌നാട് സർക്കാർ വിമർശനം
കഴിഞ്ഞ 20 ദിവസത്തിനിടെ ചെന്നൈ നഗരത്തിൽ മാത്രം 18 കൊലപാതകങ്ങൾ നടന്നതായി എഐഎഡിഎംകെ നേതാവ് കെ. പളനിസ്വാമി.
ചെന്നൈ കൊലപാതകങ്ങളുടെ നഗരമായി മാറുന്നു; സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം
കഴിഞ്ഞ 20 ദിവസത്തിനിടെ ചെന്നൈയിൽ മാത്രം 18 കൊലപാതകങ്ങൾ നടന്നതായി എഐഎഡിഎംകെ നേതാവ് കെ. പളനിസ്വാമി ട്വിറ്ററിൽ കുറിച്ചു. അക്രമസംഭവങ്ങളിൽ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച പളനിസ്വാമി, സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നും പകരം മാധ്യമങ്ങളെ അടിച്ചമർത്തുന്നതിലാണ് ശ്രദ്ധയെന്നും വിമർശനം ഉന്നയിച്ചു.