ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തിവെച്ചു. വ്യാഴാഴ്‌ച ഉച്ചക്ക് 1.15 മുതൽ വൈകിട്ട് 6 മണി വരെയാണ് വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തിവെച്ചത്. അതേസമയം വിമാനങ്ങൾക്ക് പുറപ്പെടുന്നതിന് നിയന്ത്രണമില്ല.
ചെന്നൈ നഗരത്തിലെ കനത്ത മഴയും ശക്തമായ കാറ്റും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിൽ ഇതുവരെ 14 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പെയ്‌ത ശക്തമായ മഴയിൽ ചെന്നൈ നഗരത്തിലെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെന്ന് തമിഴ്‌നാട് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കുമാർ ജയന്ത് അറിയിച്ചു.