ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 19.85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. മാർച്ച് 10നാണ് 13 ലക്ഷം രൂപ വിലമതിക്കുന്ന 281 ഗ്രാം സ്വർണവും 6.85 ലക്ഷം രൂപ വിലമതിക്കുന്ന നാല് ഐഫോൺ, ആറ് എയർപോഡ്, ആറ് ആപ്പിൾ വാച്ചുകൾ, അഞ്ച് ലാപ്ടോപുകൾ എന്നിവ ദുബായിൽ നിന്നെത്തിയ മുഹമ്മദ് റിയാസ് എന്ന യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് വിഭാഗം കണ്ടെത്തിയത്.
13 ലക്ഷം രൂപ വില വരുന്ന സ്വർണം ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി
കാപ്സ്യൂൾ രൂപത്തിൽ വിഴുങ്ങിയ രൂപത്തിലാണ് സ്വർണം കണ്ടെത്തിയത്.
13 ലക്ഷം രൂപ വില വരുന്ന സ്വർണം ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി
ഇയാൾ സ്വർണം കടത്തിയെന്ന സംശയത്തെ തുടർന്ന് എയർ ഇന്‍റലിജൻസ് യൂണിറ്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. സ്വർണം കാപ്സ്യൂൾ രൂപത്തിൽ വിഴുങ്ങിയ രൂപത്തിലായിരുന്നു. പ്രതിയെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരാഴ്ചക്കകം 372 ഗ്രാം തൂക്കം വരുന്ന 34 കാപ്സ്യൂളുകൾ കണ്ടെടുത്തു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നു.
Last Updated : Mar 18, 2021, 8:20 AM IST