ചെങ്കല്‍പ്പേട്ട് : സംസ്‌കരിച്ച ബാലികയുടെ മൃതദേഹത്തില്‍ നിന്നും തല അറുത്തെടുത്ത് ദുര്‍മന്ത്രവാദം നടത്തിയതായി സംശയം. തമിഴ്‌നാട് ചെങ്കൽപ്പേട്ടിനടുത്ത മധുരാനന്ദഗം സ്വദേശി പാണ്ഡ്യന്‍റെ മകൾ കിരുത്തിഗയുടെ തലയാണ് കാണാതായത്. സംസ്‌കരിച്ചയിടത്ത് അസാധാരണമായ നിലയില്‍ നാരങ്ങ, കുങ്കുമം, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന മറ്റ് വസ്‌തുക്കള്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 27) മൃതദേഹം പുറത്തെടുത്തപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.
12കാരിയുടെ സംസ്‌കരിച്ച മൃതദേഹത്തില്‍ തലയില്ല, ദുര്‍മന്ത്രവാദം നടന്നതായി സംശയം ; അന്വേഷണം - തമിഴ്‌നാട് ഇന്നത്തെ വാര്‍ത്ത
സംസ്‌കരിച്ചയിടത്ത് മന്ത്രവാദം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒക്‌ടോബര്‍ 14ന് മരിച്ച ബാലികയുടെ മൃതദേഹം ഒക്‌ടോബര്‍ 27ന് പുറത്തെടുത്തത്
12കാരിയുടെ സംസ്‌കരിച്ച മൃതദേഹത്തില്‍ തലയില്ല; ദുര്‍മന്ത്രവാദം നടന്നതായി സംശയം, അന്വേഷണം
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ വൈദ്യുതി പോസ്റ്റുവീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 14നാണ് കുട്ടി മരിച്ചത്. പോസ്റ്റിൽ പ്രദേശവാസി കയറിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് ബാലികയുടെ കുടുംബത്തിന്‍റെ ആരോപണം. തുടര്‍ന്ന്, ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെ പ്രദേശവാസി കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്. ഈ വിഷയവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.