റായ്‌പൂർ:കീമോതെറാപ്പിയുടെ ഘട്ടത്തിൽ ഉപയോഗിക്കുന്ന കീമോ പോർട്ട് എന്ന ഉപകരണം അബദ്ധത്തിൽ സ്ഥാനഭ്രംശം സംഭവിച്ച് രോഗിയുടെ ഹൃദയത്തിൽ പ്രവേശിച്ചു. ഛത്തീസ്‌ഗഢിലെ റായ്‌പൂരിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ ഉദര അർബുദത്തിന്‍റെ ചികിത്സക്കായെത്തിയ 27കാരിയുടെ ഹൃദയത്തിലാണ് കീമോ പോർട്ട് പ്രവേശിച്ചത്. ഒടുവിൽ ഭീംറാവു അംബേദ്‌കർ ഹോസ്‌പിറ്റലിൽ നടത്തിയ അടിന്തര ശസ്‌ത്രക്രിയിലൂടെ ഇത് പുറത്തെടുത്തു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയ പെണ്‍കുട്ടിക്ക് കീമോ തെറാപ്പി ചികിത്സക്കായാണ് കീമോ പോർട്ട് സ്ഥാപിച്ചത്. ഇത് വഴിയാണ് പെണ്‍കുട്ടിക്ക് മരുന്നുകൾ നൽകിയിരുന്നത്. ഇതിലൂടെ രണ്ട് സൈക്കിൾ കീമോതെറാപ്പി വിജയകരമായി പൂർത്തിയാക്കിയിരുന്നു. മൂന്നാമത്തെ കീമോക്കായി മരുന്ന് കുത്തിവച്ചപ്പോൾ ആ ഭാഗത്ത് നീർവീക്കം ഉണ്ടായി.