ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ തീപിടിത്തം - ഗുജറാത്ത്
ഫാക്‌ടറിയിലെ മലിനജല ശുദ്ധീകരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ ഒരു തൊഴിലാളി മരിച്ചു
ഗാന്ധിനഗർ: ഗുജറാത്തിലെ ബറൂജ് ജില്ലയിലെ ദാഹജ് വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്‌ടറിയില്‍ തീപിടിത്തം. പ്ലാന്‍റിലെ മലിനജല ശുദ്ധീകരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തില്‍ ഒരാൾ മരിച്ചു. പ്ലാന്‍റിലെ തൊഴിലാളിയായ രാംകുമാർ ചൗധരി (40) ആണ് മരിച്ചത്. തീ പൂർണമായും അണച്ചതിന് ശേഷമാണ് ചൗധരിയുടെ മൃതദേഹം കണ്ടെത്തിയത്. അപകടസമയത്ത് ഇയാൾ മാത്രമായിരുന്നു പ്ലാന്‍റിലുണ്ടായിരുന്നത്. ശുദ്ധീകരണ പ്ലാന്‍റിലെ രാസവസ്‌തുക്കളുടെ സാന്നിധ്യം തീപിടിത്തത്തിന് കാരണമായേക്കാമെങ്കിലും അന്വേഷണത്തിന് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് ഫാക്‌ടറി ഇൻസ്പെക്‌ടർ എൻ.ഡി വാഗേല മാധ്യമപ്രവർത്തകരോട് പറഞ്ഞു.