കേരളം

kerala

ETV Bharat / bharat

'2.3 സെക്കൻഡുകള്‍ കഴിഞ്ഞ് ഞാൻ തനിച്ചായി'; മേക്കപ്പില്ലാതെ പ്രഭാത ബീച്ച് സെല്‍ഫിയുമായി ആലിയ - ആലിയയുടെ മുത്തച്ഛന്‍ നരേന്ദ്രനാഥ് റസ്‌ദാൻ

ഇന്‍സ്‌റ്റഗ്രാമില്‍ പുതിയ സെല്‍ഫി പങ്കുവച്ച് ആലിയ ഭട്ട്. നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന ഒരു മനോഹര ചിത്രമാണ് ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌തത്.

Alia Bhatt no makeup look  alia new selfie  alia bhatt no filter photo  alia bhatt movies  bollywood news  entertainment news  Alia Bhatt  Alia Bhatt does seconds after she is left alone  മേക്കപ്പില്ലാതെ പ്രഭാത ബീച്ച് സെല്‍ഫിയുമായി ആലിയ  ബീച്ച് സെല്‍ഫിയുമായി ആലിയ  ആലിയ  ഇന്‍സ്‌റ്റഗ്രാമില്‍ പുതിയ സെല്‍ഫി പങ്കുവച്ച് ആലിയ  സെല്‍ഫി പങ്കുവച്ച് ആലിയ ഭട്ട്  ഒരു പ്രഭാത ബീച്ച് സെൽഫിയുമായാണ് ആലിയ  ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചി  ഗൂച്ചിയുടെ ആദ്യ ഇന്ത്യൻ ഗ്ലോബല്‍ അംബാസഡറായി ആലിയ  റോക്കി ഓർ റാണി കി പ്രേം കഹാനി  ജീ ലെ സാറ  ഹാർട്ട് ഓഫ് സ്‌റ്റോൺ  ആലിയയുടെ മുത്തച്ഛന്‍ നരേന്ദ്രനാഥ് റസ്‌ദാൻ  ആലിയയുടെ മുത്തച്ഛന്‍
മേക്കപ്പില്ലാതെ പ്രഭാത ബീച്ച് സെല്‍ഫിയുമായി ആലിയ

By

Published : Jun 7, 2023, 9:05 PM IST

മുംബൈ: ആരാധകര്‍ക്ക് പ്രഭാത സെല്‍ഫി സമ്മാനിച്ച് ബോളിവുഡിലെ ക്യൂട്ട് താരം ആലിയ ഭട്ട്. മേക്കപ്പ് ഇല്ലാതെ ഒരു പ്രഭാത ബീച്ച് സെൽഫിയുമായാണ് ആലിയ ബുധനാഴ്‌ച ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയത്. തന്‍റെ ചിത്രത്തിനൊപ്പം ഒരു അടിക്കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

ഞാൻ തനിച്ചാകുന്ന നിമിഷം, ഉടൻ തന്നെ താന്‍ സെൽഫികൾ എടുക്കാൻ തുടങ്ങുമെന്നാണ് താരം പറയുന്നത്. '2.3 സെക്കൻഡുകള്‍ കഴിഞ്ഞ് ഞാൻ തനിച്ചായി' -ഇപ്രകാരമാണ് ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം ഒരു സെല്‍ഫി ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.

ബീച്ച്‌ പശ്ചാത്തലത്തിലുള്ളതാണ് താരം പങ്കുവച്ച സെല്‍ഫി. പർപ്പിൾ നിറമുള്ള വൺ ഷോൾഡർ നീന്തൽ വേഷമാണ് താരം ധരിച്ചിരിക്കുന്നത്. വെയില്‍ കായുന്ന ആലിയ ക്യാമറയില്‍ നോക്കി പുഞ്ചിരിക്കുന്നതും കാണാം. ഈറനണിഞ്ഞ തലമുടിയില്‍ മേക്കപ്പില്ലാതെ വളരെ ക്യൂട്ട് ലുക്കിലാണ് ചിത്രത്തില്‍ താരത്തെ കാണാനായത്.

ചിത്രം പങ്കുവച്ചതിന് പിന്നാലെ താരത്തിന്‍റെ ആരാധകരും സുഹൃത്തുക്കളും കമന്‍റുകളുമായി കമന്‍റ്‌ സെക്ഷന്‍ നിറച്ചു. ക്യൂട്ട്നെസ് പറ്റൂട്ടി (സുന്ദരിയായ പെൺകുട്ടി) -എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. 'സെൽഫികളാണ് ഏറ്റവും മികച്ചത്.' -മറ്റൊരു ആരാധകന്‍ കുറിച്ചു. 'സ്വര്‍ഗത്തില്‍ നിന്നുള്ള ചിത്രം പോലെ' -മറ്റൊരാള്‍ കുറിച്ചു.

അടുത്തിടെയാണ് ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ ആദ്യ ഇന്ത്യൻ ഗ്ലോബല്‍ അംബാസഡറായി ആലിയയെ പ്രഖ്യാപിച്ചത്. അതേസമയം, ഹോളിവുഡ് താരം ഗാൽ ഗഡോട്ടിനൊപ്പം 'ഹാർട്ട് ഓഫ് സ്‌റ്റോൺ' എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.

കരൺ ജോഹര്‍ ചിത്രം 'റോക്കി ഓർ റാണി കി പ്രേം കഹാനി' ആണ് ആലിയയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ ആലിയയുടെ നായകനായെത്തുന്നത്. ജൂലൈ 28നാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. ഫർഹാൻ അക്തറിന്‍റെ 'ജീ ലെ സരാ' ആണ് ആലിയയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. ചിത്രത്തില്‍ കത്രീന കൈഫ്, പ്രിയങ്ക ചോപ്ര ജൊനാസ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തും.

അടുത്തിടെയാണ് ആലിയയുടെ മുത്തച്ഛന്‍ നരേന്ദ്രനാഥ് റസ്‌ദാൻ അന്തരിച്ചത്. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തന്‍റെ മുത്തച്ഛന്‍റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ആലിയ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മുത്തച്ഛന്‍റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നുള്ള ഒരു പഴയ വീഡിയോ പങ്കുവച്ച് കൊണ്ടായിരുന്നു ആലിയയുടെ അനുശോചനം.

ഒപ്പം തന്‍റെ ഹീറോയെ അനുസ്‌മരിച്ച് കൊണ്ട് വികാരനിര്‍ഭരമായ ഒരു കുറിപ്പും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 'എന്‍റെ മുത്തച്ഛൻ.. എന്‍റെ ഹീറോ.. 93 വരെ ഗോൾഫ് കളിച്ചു... 93 വരെ ജോലി ചെയ്‌തു... മികച്ച ഓംലെറ്റ് ഉണ്ടാക്കി... മികച്ച കഥകൾ പറഞ്ഞു... വയലിൻ വായിച്ചു... കൊച്ചു മകളോടൊപ്പം കളിച്ചു.. ക്രിക്കറ്റിനെ ഇഷ്‌ടപ്പെട്ടു.. സ്കെച്ചിംഗ് ഇഷ്‌ടപ്പെട്ടു..

അവസാന നിമിഷം വരെ തന്‍റെ കുടുംബത്തെ സ്നേഹിച്ചു... തന്‍റെ ജീവിതത്തെ സ്നേഹിച്ചു! എന്‍റെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്നു. മാത്രമല്ല സന്തോഷവുമുണ്ട്.. കാരണം എന്‍റെ മുത്തച്ഛൻ ചെയ്‌തതെല്ലാം ഞങ്ങൾക്ക് സന്തോഷം നൽകുന്നു. അദ്ദേഹം നൽകിയ വെളിച്ചത്തില്‍ വളര്‍ന്നതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്. നന്ദിയും ഉണ്ട്! ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ.' -ഇപ്രകാരമായിരുന്നു ആലിയയുടെ വികാരനിര്‍ഭരമായ കുറിപ്പ്.

Also Read:ആലിയ ഭട്ടിന്‍റെ മുത്തച്ഛൻ നരേന്ദ്രനാഥ് റസ്‌ദാന്‍ അന്തരിച്ചു, വികാരനിര്‍ഭര കുറിപ്പുമായി താരം

ABOUT THE AUTHOR

...view details